Wed, Aug 19, 2026
41 C
Dubai

യുക്രൈനിലെ കൂട്ടക്കൊല; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡെൽഹി: യുക്രൈനിലെ ബുച്ചയിലുണ്ടായ കൂട്ടക്കൊലയിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ യുഎൻ രക്ഷാസമിതിയെ സമീപിച്ചു. കൊലപാതക ദൃശ്യങ്ങൾ അസ്വസ്‌ഥതപ്പെടുത്തുന്നതാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും രക്ഷാസമിതിയിൽ ഇന്ത്യൻ പ്രതിനിധി ടിഎസ്‌ തിരുമൂർത്തി ആവശ്യപ്പെട്ടു....

ഇന്ത്യൻ-പാക് യൂട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി ഐ ആൻഡ് ബി

ന്യൂഡെൽഹി: വ്യാജ വാർത്തകളും ഇന്ത്യാ വിരുദ്ധ ഉള്ളടക്കവും പോസ്‌റ്റ് ചെയ്‌തതിന് 18 ഇന്ത്യൻ യൂട്യൂബ് ചാനലുകൾക്കും പാകിസ്‌ഥാൻ ആസ്‌ഥാനമായുള്ള നാല് യൂട്യൂബ് ചാനലുകൾക്കും വിലക്ക് ഏർപ്പെടുത്തി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്‌റ്റിംഗ് മന്ത്രാലയം (ഐ...

ഭൂമി തട്ടിപ്പ് കേസ്; ശിവസേന എംപി സഞ്‌ജയ് റാവത്തിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

മുംബൈ: 1,034 കോടി രൂപയുടെ ഭൂമി തട്ടിപ്പ് കേസിൽ ശിവസേന എംപി സഞ്‌ജയ് റാവത്തിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. റാവത്തിന്റെ അലിബാഗിലെ ഭൂമിയും മുംബൈയിലെ ദാദറിലെ ഒരു ഫ്‌ളാറ്റും ആണ് കണ്ടുകെട്ടിയത്. ശിവസേന...

ഐക്യം പരമപ്രധാനമാണ്; വിമതർക്ക് പരോക്ഷ ഉപദേശവുമായി സോണിയ

ന്യൂഡെൽഹി: പാർട്ടിക്കുള്ളിലെ ഐക്യത്തെയും പഴയ ശക്‌തിയിലേക്ക് മടങ്ങി വരേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ഊന്നിപ്പറഞ്ഞ് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് എംപിമാരുടെ യോഗത്തിലായിരുന്നു സോണിയയുടെ പ്രസ്‌താവന. "പാർട്ടിയെ എങ്ങനെ ശക്‌തിപ്പെടുത്താം എന്നതിനെക്കുറിച്ച് തനിക്ക്...

കോവിഡ് വ്യാപനം കുറയുന്നു; ചണ്ഡീഗഡിലും നിയന്ത്രണങ്ങൾ പിൻവലിച്ചു

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെ നിയന്ത്രണങ്ങൾ പിൻവലിച്ച് ചണ്ഡീഗഡ്. മഹാരാഷ്‌ട്ര, ഡെൽഹി, ബംഗാൾ തുടങ്ങിയ സംസ്‌ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ഇതിനോടകം തന്നെ പിൻവലിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ചണ്ഡീഗഡ് ഭരണകൂടവും നിയന്ത്രണങ്ങൾ...

മുല്ലപ്പെരിയാർ; അധികാരങ്ങൾ മേൽനോട്ട സമിതിക്ക്, നിർദ്ദേശം നൽകാൻ സുപ്രീം കോടതി

ന്യൂഡെൽഹി: ദേശീയ ഡാം സുരക്ഷാ അതോറിറ്റി നിയമപ്രകാരമുള്ള അധികാരങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറുമെന്ന സൂചന നൽകി സുപ്രീം കോടതി. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകുമെന്ന് ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ...

സ്‌ത്രീധന സമ്പ്രദായത്തെ പിന്തുണച്ച് നഴ്‌സിങ് പുസ്‌തകം; വിമർശനം ശക്‌തം

ന്യൂഡെൽഹി: സ്‌ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. ഇത് സംബന്ധിച്ച വാർത്തകൾ ഏറെ ചർച്ചയാകാറുണ്ട്. എന്നാൽ, സ്‌ത്രീധന സമ്പ്രദായത്തിന്റെ ഗുണഫലങ്ങൾ വിവരിക്കുന്ന ഒരു പുസ്‌തകത്തിലെ പേജിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടികെ ഇന്ദ്രാണിയുടെ...

ഭീകരാക്രമണം; ശ്രീനഗറിൽ സിആർപിഎഫ് ജവാന് വീരമൃത്യു

ശ്രീനഗർ: കശ്‌മീരിലെ ലാൽ ചൗക്കിനടുത്ത് മൈസുമയിൽ നടന്ന ഭീകരാക്രമണത്തിൽ സൈനികന് വീരമൃത്യു. സിആർപിഎഫ് ജവാൻ വിശാൽ ആണ് വീരമൃത്യു വരിച്ചത്. കൂടാതെ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. പ്രദേശത്ത് നിലവിൽ ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം...
- Advertisement -