Thu, Aug 20, 2026
36 C
Dubai

കോവിഡ് കുറഞ്ഞു; ബോധവൽക്കരണ കോളർ ട്യൂൺ നിർത്താൻ ആലോചിച്ച് സർക്കാർ

ന്യൂഡെൽഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് കോവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായി ആരംഭിച്ച കോളർ ട്യൂൺ നിർത്താൻ ആലോചിച്ച് കേന്ദ്രസർക്കാർ. കോളർ ട്യൂൺ നിർത്തണമെന്ന ആവശ്യവുമായി ഇതിനോടകം തന്നെ നിരവധി അപേക്ഷകളാണ് കേന്ദ്രസർക്കാരിന്...

കർഷക നേതാവ് രാകേഷ് ടിക്കായത്തിന് വധഭീഷണി; അന്വേഷണം ആരംഭിച്ചു

ന്യൂഡെൽഹി: കർഷക സമരത്തിന് നേതൃത്വം നൽകിയ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന് നേരെ വധഭീഷണി. ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചെന്നാണ് പോലീസ് പറഞ്ഞത്. രാകേഷ് ടിക്കായത്തിന്റെ ഡ്രൈവർ പെർജ്വൽ ത്യാ​ഗിയാണ്...

ബിർഭും ആക്രമണം; നിയമസഭയിൽ ഏറ്റുമുട്ടി ബിജെപിയും തൃണമൂൽ കോൺഗ്രസും

കൊൽക്കത്ത: ബിർഭും ആക്രമണത്തിന് പിന്നാലെ ബംഗാൾ നിയമസഭയിൽ ബിജെപി-തൃണമൂൽ കോൺഗ്രസ് കയ്യാങ്കളി. ഇരു പാർട്ടിയിലെയും എംഎൽഎമാർ തമ്മിൽ പരസ്‌പരം ഏറ്റുമുട്ടി. കയ്യാങ്കളിയിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിന്റ മൂക്കിന്...

കർണാടകയിൽ ഹിജാബ് ധരിച്ച് പരീക്ഷയ്‌ക്ക് എത്തിയ വിദ്യാർഥികളെ തടഞ്ഞു

ബെംഗളൂരു: കര്‍ണാടകയില്‍ പത്താം ക്ളാസ് ബോര്‍ഡ് പരീക്ഷ തുടങ്ങിയതിന് പിന്നാലെ ബെല്ലാരിയിൽ ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാർഥികളെ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു അധികൃതരുടെ നിലപാട്....

ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്‌ഞ ചെയ്‌തു

പനാജി: ഗോവയില്‍ മൂന്നാം തവണയും അധികാരമേറ്റ് ബിജെപി സര്‍ക്കാര്‍. മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്‌ഞ ചെയ്‌തു. തുടർച്ചയായി രണ്ടാം തവണയാണ് ഇദ്ദേഹം ഗോവയുടെ മുഖ്യമന്ത്രിയാകുന്നത്. ഗവർണർ പിഎസ് ശ്രീധരൻ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി...

ചണ്ഡീഗഡ് ഉദ്യോഗസ്‌ഥരെ ഇനി കേന്ദ്രം ഭരിക്കും; ബിജെപിക്ക് എഎപിയെ ഭയമെന്ന് സിസോദിയ

ന്യൂഡെൽഹി: ബിജെപി തങ്ങളുടെ പാർട്ടിയുടെ വളർച്ച ഭയപ്പെടുന്നതായി ഡെൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി (എഎപി) നേതാവുമായ മനീഷ് സിസോദിയ. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലെ അഡ്‌മിനിസ്ട്രേഷനിലെ ജീവനക്കാർ ഇനി കേന്ദ്ര സർക്കാർ നിയമങ്ങൾക്ക്...

ഇന്ധന വിലയിൽ ഇന്നും വർധന; നടുവൊടിഞ്ഞ് ജനം

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. തിങ്കളാഴ്‌ച പെട്രോൾ വില ലിറ്ററിന് 30 പൈസയും ഡീസലിന് 35 പൈസയും ആണ് വർധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ 4 മുതൽ 4.10 രൂപയുടെ വർധനവാണ് ഇന്ധന...

കോവിഡ് ഇന്ത്യ; 1,270 രോഗബാധ, കേരളത്തിൽ 400 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,270 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 4,30,19,453 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.25 ശതമാനവും പ്രതിവാര...
- Advertisement -