വീണ്ടും വർഗീയ സംഘർഷം; ഗുജറാത്തിൽ നാല് പേർ പിടിയിൽ

By News Desk, Malabar News
Merchants to open shops, strikers to close; Conflict at Ramanattukara
Representational Image
Ajwa Travels

അഹമ്മദാബാദ്: ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ ഹിമ്മന്ത് നഗറിൽ വീണ്ടും വർഗീയ സംഘർഷം നടന്നതായി റിപ്പോർട്. തിങ്കളാഴ്‌ച രാത്രി വൻസരവാസ് പ്രദേശത്താണ് സംഭവം നടന്നത്. നാല് പേരെ കസ്‌റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു.

സംഘർഷ വിവരം അറിഞ്ഞയുടൻ തന്നെ പോലീസ് സംഭവ സ്‌ഥലത്ത് എത്തിയിരുന്നു. സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയ ശേഷം പ്രദേശത്ത് തീയിടാൻ ശ്രമിച്ച നാലുപേരെ പിടികൂടുകയും ചെയ്‌തു. പ്രദേശത്ത് കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

നേരത്തെ രാമനവമി ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് ഗുജറാത്തിലെ ഖംഭാത് നഗരത്തിലും ഹിമ്മത് നഗരത്തിലും രണ്ട് സമുദായങ്ങൾ തമ്മിൽ വർഗീയ സംഘർഷമുണ്ടായിരുന്നു. ഖംഭാത് നഗരത്തിൽ നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രദേശത്തെ നിരവധി കടകൾ അക്രമികൾ തീയിട്ടു. പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിനെ തുടർന്നാണ് സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Most Read: ആർടി ഓഫിസ് ജീവനക്കാരിയുടെ ആത്‌മഹത്യ; കൂട്ട സ്‌ഥലംമാറ്റത്തിന് ശുപാർശ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE