റെയിൽവേ നിയമന പ്രതിഷേധം; പ്രധാനമന്ത്രിയുടെ ഓഫിസ് യോഗം വിളിച്ചു
ന്യൂഡെൽഹി: ബിഹാറില്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ അക്രമാസക്‌തമാകുന്ന പശ്‌ചാത്തലത്തിൽ പരീക്ഷയുടെ നടപടിക്രമങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫിസ് റെയിൽവേയിലെ ഉദ്യോഗസ്‌ഥരുമായി യോഗം വിളിച്ചു.
ഇന്ന് വൈകിട്ട് വിളിച്ചുചേർത്ത യോഗത്തിൽ, തസ്‌തികകൾ...
ഹെലികോപ്റ്റർ അര മണിക്കൂർ വൈകി; ഗൂഢാലോചനയെന്ന് അഖിലേഷ് യാദവ്
ന്യൂഡെൽഹി: ഡെൽഹിയിൽ നിന്ന് യുപിയിലെ മുസാഫർനഗറിലേക്ക് പുറപ്പെട്ട സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഹെലികോപ്റ്റർ അരമണിക്കൂർ വൈകി. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.
വെള്ളിയാഴ്‌ച ഉച്ചക്കായിരുന്നു സംഭവം. ഏകദേശം അരമണിക്കൂര്‍...
ഭാരത് ബയോടെക്കിന്റെ നേസല്‍ ബൂസ്‌റ്റര്‍ വാക്‌സിന് പരീക്ഷണത്തിന് അനുമതി
ഡെൽഹി: കോവിഡിനെ പ്രതിരോധിക്കുന്നതിനായി ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന വാക്‌സിന്റെ പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കി. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഒന്‍പത് നഗരങ്ങളിലാണ് പരീക്ഷണം...
മാസ്‌കിടാതെ അമിത്ഷാ; കേസ് എടുക്കാത്തതിൽ വ്യാപക വിമർശനം
ഡെൽഹി: യുപി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാസ്‌കിടാതെ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയരുന്നു. മാസ്‌കിട്ട് പ്രചാരണം നടത്തിയ കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗലിനെതിരെ കേസെടുത്ത...
മണിപ്പൂർ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തില്‍ മൽസരിക്കും
ഡെൽഹി: മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തില്‍ മൽസരിക്കും. സിപിഎമ്മും സിപിഐയും ഉള്‍പ്പെടെ അഞ്ച് പാര്‍ട്ടികളുമായി ചേര്‍ന്ന് മണിപ്പൂരില്‍ മൽസരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
സഖ്യത്തിന്റെ പേര് നിശ്‌ചയിക്കുന്നതിലും പൊതു മിനിമം പരിപാടി രൂപികരിക്കുന്നതിലും...
ഇസ്രോ ചാരക്കേസ് ഫെബ്രുവരി 25ലേക്ക് മാറ്റി
ന്യൂഡെൽഹി: ശാസ്‌ത്രജ്‌ഞൻ നമ്പി നാരായണനെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്‌ഥർ ഗൂഢാലോചന നടത്തിയ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരി 25ലേക്ക് മാറ്റി.
മുൻ അന്വേഷണ ഉദ്യോഗസ്‌ഥർക്ക് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സിബിഐ...
മഹാരാഷ്‌ട്രയിലെ 12 ബിജെപി എംഎൽഎമാരുടെ സസ്‌പെൻഷൻ സുപ്രീം കോടതി റദ്ദാക്കി
ന്യൂഡെൽഹി: അച്ചടക്ക ലംഘനം ആരോപിച്ച് 12 ബിജെപി എംഎൽഎമാരെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനുള്ള മഹാരാഷ്‌ട്ര നിയമസഭയുടെ പ്രമേയം സുപ്രീം കോടതി റദ്ദാക്കി. നിയമസഭാ സമ്മേളന കാലയളവിൽ അല്ലാതെ എംഎൽഎമാരെ സസ്‌പെൻഡ് ചെയ്യുന്നത്...
മുൻ കേന്ദ്രമന്ത്രി സിഎം ഇബ്രാഹിം കോൺഗ്രസ് വിട്ടു
ബംഗളുരു: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സിഎം ഇബ്രാഹിം പാർട്ടി വിട്ടു. ബികെ ഹരിപ്രസാദിനെ കര്‍ണാടക പ്രതിപക്ഷ നേതാവായി നിയമിച്ച കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. കോൺഗ്രസ് തന്നെ അവഗണിച്ചെന്നും...








































