ലക്‌നൗ: രാജ്യത്തെ 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആദ്യഘട്ടത്തിന് ഒരു ദിവസം ശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ലോക് കല്യാൺ സങ്കല്‍പ പത്ര 2022 എന്ന പേരിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് പത്രിക പുറത്തിറക്കിയത്.
കര്‍ഷകര്‍, സ്‌ത്രീകള്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങളുടെ വികസനത്തിലൂന്നിയാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ലൗ ജിഹാദ് വിവാഹങ്ങളിലെ പ്രതികള്‍ക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നുണ്ട്.
അടുത്ത അഞ്ച് വര്‍ഷം കര്‍ഷകര്‍ക്ക് ജലസേചനത്തിന് സൗജന്യ വൈദ്യുതി. കര്‍ഷകര്‍ക്ക് കുഴല്‍ക്കിണറിനും മറ്റ് ജലസേചന പദ്ധതികള്‍ക്കുമായി 5,000 കോടിയുടെ പദ്ധതി. കോള്‍ഡ് സ്‌റ്റോറേജ്, ഗോഡൗൺ, സംസ്‌കരണ ശാലകള്‍ എന്നിവയ്‌ക്കായി 25,000 കോടിയുടെ പദ്ധതികള്‍. കല്യാൺ സുമംഗല പദ്ധതിയുടെ സഹായധനം 25,000 രൂപയായി ഉയര്‍ത്തും. പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ സഹായധനം. 3,000 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സ്‌മാര്‍ട്ട് ക്ളാസ് റൂം. ലതാ മങ്കേഷ്‌കര്‍ പെര്‍ഫോമിങ് ആര്‍ട്‌സ് അക്കാദമി എന്നിവയാണ് പ്രകടന പത്രികയിലെ മറ്റ് പ്രധാന വാഗ്‌ദാനങ്ങൾ.
Read also: മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ