നിർമല സീതാരാമന്റെ ‘ടിപ്പിക്കൽ യുപി ടൈപ്പ്’ പരാമർശം; പ്രതികരിച്ച് പ്രിയങ്ക
ലഖ്‌നൗ: കേന്ദ്ര ബജറ്റിനെ വിമർശിച്ച രാഹുൽ ഗാന്ധി എംപിയെ 'ടിപ്പിക്കൽ യുപി ടൈപ്പ്' എന്ന് വിശേഷിപ്പിച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മറുപടിയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുപിയിലെ ജനങ്ങളെ...
കാറിൽ സഞ്ചരിക്കുമ്പോൾ മാസ്‌ക് നിർബന്ധം; ഉത്തരവിനെതിരെ ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: കാർ അടക്കമുള്ള സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും മാസ്‌ക് നിർബന്ധമാക്കിയ ഡെൽഹി സർക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഡൽഹി ഹൈക്കോടതി. എന്തുകൊണ്ടാണ് പ്രസ്‌തുത ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതെന്നും മാറിയ സാഹചര്യത്തിൽ എന്തുകൊണ്ട് പിൻവലിക്കുന്നില്ലെന്നും കോടതി...
കോവിഡ് ഇന്ത്യ; 1,61,386 രോഗബാധ, കേരളത്തിൽ 51,887 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,386 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനമാണ്.
2,81,109 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് രോഗമുക്‌തി...
പെഗാസസ്; രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം
ന്യൂഡെൽഹി: പെഗാസസ് പ്രശ്‌നം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എംപി ബിനോയ് വിശ്വം രാജ്യസഭയിൽ നോട്ടീസ് നൽകി. ചട്ടം 267 അനുസരിച്ചാണ് നോട്ടീസ്. സഭ നിർത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. പെഗാസസില്‍ പുറത്തുവന്ന...
മഹാരാഷ്‌ട്രയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തു; 3 പേർ കസ്‌റ്റഡിയിൽ
മുംബൈ: മഹാരാഷ്‌ട്രയിലെ താനെയിൽ വാഹനത്തിൽ കടത്തുകയായിരുന്ന സ്‌ഫോടക വസ്‌തുക്കൾ പോലീസ് പിടികൂടി. 1,000 ജലാറ്റിൻ സ്‌റ്റിക്കുകളും ഡിറ്റണേറ്ററുകളും വാഹനത്തിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ചൊവ്വാഴ്‌ച വൈകിട്ടാണ് സംഭവം....
കനയ്യ കുമാറിന് നേരെ മഷിയെറിഞ്ഞു; നടന്നത് ആസിഡ് ആക്രമണമെന്ന് ആരോപണം
ലഖ്‌നൗ: മുൻ ജെഎൻയു വിദ്യാർഥിയും കോൺഗ്രസ് നേതാവുമായ കനയ്യ കുമാറിന് നേരെ മഷി എറിഞ്ഞതായി ആരോപണം. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഇന്ന് കനയ്യകുമാർ ലഖ്‌നൗവിൽ എത്തിയപ്പോഴായിരുന്നു സംഭവം.
എന്നാൽ, കനയ്യ കുമാറിന്...
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ; 91.5 രൂപ കുറച്ച് എണ്ണക്കമ്പനികൾ
ന്യൂഡെൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകൾക്ക് എണ്ണക്കമ്പനികൾ 91.5 രൂപ കുറച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്‌തമാക്കി. കേന്ദ്ര ബജറ്റ് അവതരണത്തിന് തൊട്ടു മുൻപാണ് വില കുറച്ചതായി എണ്ണക്കമ്പനികൾ പ്രഖ്യാപിച്ചത്. നിലവിൽ 1,907...
പലിശ രഹിത വായ്‌പ; സംസ്‌ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു
ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് ഒരു ലക്ഷം കോടിയുടെ പലിശരഹിത വായ്‌പ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. രാഷ്‌ട്രത്തിന്റെ സമഗ്ര സാമ്പത്തിക വളർച്ചക്കും നിക്ഷേപങ്ങൾക്കും സംസ്‌ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വായ്‌പ പ്രഖ്യാപിച്ചിരിക്കുന്നത്.
അതാത് സംസ്‌ഥാനങ്ങൾക്ക് അനുവദിക്കപ്പെട്ട...







































