Mon, Aug 24, 2026
39 C
Dubai

നാഗാലാൻഡ് വെടിവെപ്പ്; പ്രാഥമിക അന്വേഷണ റിപ്പോർട് സമർപ്പിച്ചു

ഡെൽഹി: നാഗാലാൻഡ് വെടിവെപ്പുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പ്രാഥമിക റിപ്പോർട് സമർപ്പിച്ചു. 50 സാക്ഷികളിൽ നിന്നടക്കം സംഘം മൊഴി രേഖപ്പെടുത്തി. ഐജി റാങ്കിലുള്ള ഉദ്യോഗസ്‌ഥനാണ് അന്വേഷണ ചുമതല....

യുപി നിയമസഭാ തിരഞ്ഞെടുപ്പ്; മായാവതി മൽസരിക്കില്ല

ഡെൽഹി: ബിഎസ്‌പി അധ്യക്ഷ മായാവതി ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മായാവതി നേതൃത്വം നൽകും. കൂടുതൽ എംഎൽഎമാർ രാജിവെക്കുമെന്ന് സ്വാമി പ്രസാദ് മൗര്യയുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് നടപടി. ബിഎസ്‌പി ജനറൽ സെക്രട്ടറിയും...

യുപിയിൽ ബിജെപിക്ക് തിരിച്ചടി; മന്ത്രി സ്വാമി പ്രസാദ് മൗര്യ എസ്‌പിയില്‍ ചേർന്നു

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന യുപിയിൽ ബിജെപിയെ ഞെട്ടിച്ച് മന്ത്രി സ്വാമി പ്രസാദ് മൗര്യ. ബിജെപി അംഗത്വം രാജിവച്ച് അദ്ദേഹം അഖിലേഷ് യാദവിന്റെ എസ്‌പിയിൽ ചേർന്നു. ദളിതരോടും കർഷകരോടും ബിജെപി സർക്കാർ...

മുല്ലപ്പെരിയാർ; ഹരജികളിലെ അന്തിമ വാദം ഫെബ്രുവരിയിൽ ആരംഭിക്കും

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹരജികളിൽ ഫെബ്രുവരി രണ്ടാം വാരം അന്തിമ വാദം കേൾക്കൽ ആരംഭിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. പരിഗണിക്കേണ്ട വിഷയങ്ങൾ അതിന് മുൻപ് തയ്യാറാക്കാൻ കേസിലെ കക്ഷികളോട് സുപ്രീം...

ലതാ മങ്കേഷ്‌കർക്ക് കോവിഡ് സ്‌ഥിരീകരിച്ചു

മുംബൈ: കോവിഡ് ബാധയെ തുടർന്ന് ഗായിക ലതാ മങ്കേഷ്‌കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. മരുന്നുകളോട് ലതാ മങ്കേഷ്‌കർ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു. പ്രായം കണക്കിലെടുത്താണ്...

ലോൺ നൽകിയില്ല, ബാങ്കിന് തീയിട്ട് യുവാവ്; അറസ്‌റ്റ്‌

ബെംഗളൂരു: ലോൺ നൽകാത്തതിനെ തുടർന്ന് യുവാവ് ബാങ്കിന് തീയിട്ടു. കർണാടകയിലെ ഹാവേരി ജില്ലയിലെ ബ്യാദഗി താലൂക്കിലെ ഹെദിഗൊണ്ട ഗ്രാമത്തിലാണ് സംഭവം. വസീം അക്രം എന്ന 33കാരനാണ് ലോണിനുള്ള അപേക്ഷ നിഷേധിച്ചതിനെ തുടർന്ന് പ്രകോപിതനായി...

ശങ്കരാചാര്യരുടെ പ്രതിമ പണിയാൻ മധ്യപ്രദേശ്, ചെലവ് 2000 കോടി

ഭോപ്പാൽ: സംസ്‌ഥാനം കടക്കെണിയിലിരിക്കെ രണ്ടായിരം കോടിയുടെ പ്രതിമ നിർമിക്കാൻ മധ്യപ്രദേശ് സർക്കാർ. ആധ്യാത്‌മികാചാര്യൻ ശങ്കരാചാര്യരുടെ (ആദി ശങ്കര) പ്രതിമയാണ് നിർമിക്കുന്നത്. വിവിധ ലോഹങ്ങൾ ഉപയോഗിച്ച് 108 അടി ഉയരമുള്ള പ്രതിമയും അതിനോട് ചേർന്ന്...

കോവിഡ് രൂക്ഷം: എല്ലാ സ്വകാര്യ ഓഫീസുകൾക്കും വർക്ക് ഫ്രം ഹോം മാത്രം; ഡെൽഹി

ന്യൂഡെൽഹി: എല്ലാ സ്വകാര്യ ഓഫീസുകൾക്കും വർക്ക് ഫ്രം ഹോം സൗകര്യം ഒരുക്കാൻ തീരുമാനിച്ച് ഡെൽഹി. പ്രതിദിന കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർധന കണക്കിലെടുത്ത് ദുരന്ത നിവാരണ സമിതിയാണ് ഈ നിബന്ധന മുന്നോട്ട് വച്ചത്....
- Advertisement -