Wed, May 13, 2026
28 C
Dubai

ചികിൽസയിൽ കഴിയുന്നവർ ഒന്നര ലക്ഷത്തിന് താഴെ; പുതിയ രോഗികൾ 12,885

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 12,885 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കൂടുതലാണ്. 15,054 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ...

കോവാക്‌സിൻ എടുത്തവർക്ക് അമേരിക്കയുടെ യാത്രാനുമതി; തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ

വാഷിങ്‌ടൺ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ 'കോവാക്‌സിൻ' സ്വീകരിച്ചവർക്ക് യാത്രാനുമതി നൽകി അമേരിക്ക. രണ്ട് ഡോസും സ്വീകരിച്ചവർക്കാണ് അനുമതി. തിങ്കളാഴ്‌ച മുതൽ യാത്രാനുമതി നിലവിൽ വരും. ലോകാരോഗ്യ സംഘടന കഴിഞ്ഞ...

ശ്‌മശാനങ്ങൾക്ക് വേണ്ടിയല്ല, ബിജെപി പൊതുപണം ചെലവാക്കുന്നത് ക്ഷേത്രങ്ങൾക്ക് വേണ്ടി; യോഗി

അയോധ്യ: തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ ഉത്തർപ്രദേശിലെ മുൻ സർക്കാരുകളെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻപ് ശ്‌മശാനങ്ങൾക്ക് ഭൂമി കണ്ടെത്താൻ വേണ്ടിയായിരുന്നു പൊതുപണം ഉപയോഗിച്ചിരുന്നത്. എന്നാൽ, ബിജെപിയുടെ ഭരണത്തിന് കീഴിൽ ജനങ്ങളുടെ...

പെട്രോൾ- ഡീസൽ വില കുറച്ച് കർണാടക സർക്കാർ

ബെംഗളൂരു: കർണാടക സർക്കാർ ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് കുറച്ചത്. വിലക്കുറവ് വ്യാഴാഴ്‌ച വൈകിട്ട് മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്രസർക്കാർ ഇന്ധനവില കുറച്ചതിന് പിന്നാലെയാണ് കർണാടക സർക്കാരിന്റെ നടപടി. ഇതോടെ...

ജാമ്യ ഉത്തരവുകൾ ജയിലിലെത്താൻ വൈകുന്നതിൽ നടപടി വേണം; ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ്

അലഹബാദ്: ജാമ്യ ഉത്തരവുകള്‍ ജയില്‍ അധികൃതരുടെ അടുത്തെത്തുന്നതിന് നേരിടുന്ന കാലതാമസം ഗുരുതരമായ വീഴ്‌ചയാണെന്ന് സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ്. അലഹാബാദ് ഹൈക്കോടതി സംഘടിപ്പിച്ച ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...

ജിഎസ്‌ടി നഷ്‌ടപരിഹാരം; കേന്ദ്രം 17,000 കോടി അനുവദിച്ചു, കേരളത്തിന് 673.84 കോടി

ന്യൂഡെൽഹി: ചരക്ക് സേവന നികുതി നടപ്പാക്കിയതിനെ തുടർന്നുണ്ടായ നഷ്‌ടം പരിഹരിക്കുന്നതിന് സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 17,000 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. 2021-22 വർഷത്തിൽ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുവരെ 60,000 കോടി...

പെട്രോളിനും ഡീസലിനും വില കുറച്ചു

ന്യൂഡെൽഹി: പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിനെ തുടർന്നാണ് വില കുറയുന്നത്. പുതിയ വില ഇന്ന് അർധ...

എയർപോർട്ടിൽ വിജയ് സേതുപതിക്ക് നേരെ അജ്‌ഞാതന്റെ ആക്രമണം; വീഡിയോ

ചെന്നൈ: തെന്നിന്ത്യൻ സിനിമാതാരം വിജയ് സേതുപതിക്ക് നേരെ അജ്‌ഞാതന്റെ ആക്രമണം. എയർപോർട്ടിൽ വെച്ചാണ് താരത്തിന് നേരെ ആക്രമണമുണ്ടായത്. വിജയ് ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് നടക്കവെ ആയിരുന്നു ആക്രമണം. നീളമുള്ള ആരോഗ്യവാനായ...
- Advertisement -