Mon, Aug 31, 2026
40 C
Dubai

മുൻ മാനേജറുടെ കൊലപാതകം; ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം

ചണ്ഡീഗഡ്: മുന്‍ മാനേജറായ രഞ്‌ജീത്ത് സിംഗിനെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ് ശിക്ഷ. റാം റഹീമിനൊപ്പം മറ്റ് നാല് പേര്‍ക്കും ജീവപര്യന്തം ശിക്ഷയുണ്ട്....

ജനരോഷം ശക്‌തം; ഇന്ധന വിലയിൽ കേന്ദ്രം ചർച്ച തുടങ്ങിയതായി റിപ്പോർട്

ന്യൂഡെൽഹി: ദിനംപ്രതിയുള്ള ഇന്ധന വിലവർധനക്ക് എതിരെ ജനരോഷം ശക്‌തമായ സാഹചര്യത്തിൽ വില കുറക്കാനായി കേന്ദ്രം ധനകാര്യ മന്ത്രാലയവുമായി നിരന്തരം ചർച്ചകൾ നടത്തുന്നതായി റിപ്പോർട്. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. കേന്ദ്രവും...

തീവ്രവാദി ആക്രമണം തുടരുന്നതിനിടെ കരസേനാ മേധാവി കശ്‌മീരിലേക്ക്

ശ്രീനഗർ: നാട്ടുകാർക്കും മറുനാടൻ തൊഴിലാളികൾക്കും എതിരെ തീവ്രവാദി ആക്രമണം തുടരുന്നതിനിടെ കരസേന മേധാവി ജനറൽ എംഎം നരവനെ ദ്വിദിന സന്ദർശനത്തിന് ജമ്മുവിലെത്തും. ജമ്മുവിലെ സുരക്ഷാ സാഹചര്യം കരസേനാ മേധാവി നേരിട്ട് വിലയിരുത്തും. നിയന്ത്രണരേഖയിലും...

യുവതികളെ ഇടിച്ചു തെറിപ്പിച്ച് പോലീസ് ഉദ്യോഗസ്‌ഥന്റെ വാഹനം; ഒരാൾ കൊല്ലപ്പെട്ടു

ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധറിൽ ഹൈവേക്ക് സമീപം പോലീസ് ഇൻസ്‌പെക്‌ടർ ഓടിച്ച വാഹനം രണ്ട് പെൺകുട്ടികളെ ഇടിച്ചു തെറിപ്പിച്ചു. പെൺകുട്ടികളിൽ ഒരാൾ കൊല്ലപ്പെട്ടു. തിങ്കളാഴ്‌ച രാവിലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റോഡ് മുറിച്ചുകടക്കാൻ...

മകന് 18 തികഞ്ഞാലും വിദ്യാഭ്യാസ ചിലവ് പിതാവ് വഹിക്കണം; ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: മകന് പ്രായപൂർത്തിയായെന്ന കാരണത്താൽ വിദ്യാഭ്യാസ ചിലവുകൾ വഹിക്കുന്നതിൽ നിന്ന് പിതാവിന് വിട്ടുനിൽക്കാനാവില്ലെന്ന് ഡെൽഹി ഹൈക്കോടതി. മകന് സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വം ഉണ്ടാവുന്നത് വരെ ചിലവുകൾ വഹിക്കാൻ പിതാവിന് ഉത്തരവാദിത്തം ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. മകന്...

അമരീന്ദർ സിംഗ് വീണ്ടും അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തും

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വീണ്ടും കൂടിക്കാഴ്‌ച നടത്താന്‍ ഒരുങ്ങി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സംസ്‌ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പുതിയ പാര്‍ട്ടി ഉണ്ടാക്കിയേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് അമരീന്ദര്‍...

കനത്ത മഴ ഉത്തരേന്ത്യയിലും; ഡെൽഹിയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ന്യൂഡെൽഹി: രാജ്യത്ത് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലും മഴ ശക്‌തമായി തുടരുന്നു. രാജ്യതലസ്‌ഥാനത്ത് ഇന്നലെ മുതൽ കനത്ത മഴ തുടരുകയാണ്. ഇതോടെ ഡെൽഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം നിലവിൽ വെള്ളത്തിനടിയിലായി. മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ട്...

പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിൽ 13,596 രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,596 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ 8 മാസത്തിനിടെ രാജ്യത്ത് സ്‌ഥിരീകരിച്ച ഏറ്റവും കുറഞ്ഞ കോവിഡ് കേസുകളാണിത്. കൂടാതെ...
- Advertisement -