ഡെൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് തന്റെ പുതിയ പാർട്ടിയുടെ പ്രഖ്യാപനം നാളെ നടത്തും. നാളെ 11 മണിക്കാണ് പ്രഖ്യാപനം. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കി നിൽക്കെയാണ് അമരീന്ദർ സിങ് പുതിയ പാർട്ടി പ്രഖ്യാപിക്കുന്നത്.
നാളെ ചണ്ഡീഗഢിൽ വെച്ച് അമരീന്ദർ സിങ് മാദ്ധ്യമ പ്രവർത്തകരെ കാണുമെന്നും പത്ര സമ്മേളനത്തില്‍ വെച്ച് പാർട്ടിയുടെ പ്രഖ്യാപനം നടത്തുമെന്നും അമരീന്ദർ സിങ്ങിന്റെ മാദ്ധ്യമ ഉപദേഷ്‌ടാവ് രവീൺ തുക്രാൽ അറിയിച്ചു. കഴിഞ്ഞ മാസമാണ് ക്യാപ്റ്റൻ അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനമൊഴിഞ്ഞത്.
തുടർന്ന് കോൺഗ്രസ് വിട്ട അമരീന്ദർ സിങ് മറ്റു പാർട്ടികളിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അമരീന്ദർ അറിയിച്ചിട്ടുണ്ട്.
Also Read: മയക്കുമരുന്ന് കേസിലെ കോഴ വിവാദം; സമീർ വാങ്കഡെയെ നാളെ ചോദ്യം ചെയ്യും