മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് എൻസിബി സോണൽ മേധാവി സമീർ വാങ്കഡെ സംശയത്തിന്റെ നിഴലിൽ. ആര്യൻ ഖാനെ ലഹരിക്കേസിൽ നിന്ന് ഒഴിവാക്കാൻ പിതാവായ ഷാരൂഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ സമീർ വാങ്കഡെയെ എൻസിബി വിജിലൻസ് സംഘം നാളെ ചോദ്യം ചെയ്യും. സംഭവത്തിൽ സമീർ വാങ്കഡെക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
അതേസമയം, ആരോപണങ്ങൾ സമീർ വാങ്കഡ തള്ളി. തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അറസ്‌റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് വാങ്കഡെ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ കോഴ ആരോപണം ഉന്നയിച്ച സാക്ഷി പ്രഭാകർ സെയിലിന്റെ സത്യവാങ്മൂലം സ്വീകരിക്കരുതെന്ന അപേക്ഷ കോടതി തള്ളി. ഇതും സമീർ വാങ്കഡെക്ക് തിരിച്ചടിയായി. പ്രഭാകറിന് മുംബൈ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
Read Also: മുല്ലപ്പെരിയാർ വിഷയം; തമിഴ്‌നാട്ടിൽ പൃഥ്വിരാജിന്റെ കോലം കത്തിച്ച് പ്രതിഷേധം