Tue, Sep 1, 2026
35 C
Dubai

കോവിഡ് ഇന്ത്യ; 18,987 രോഗബാധ, 11,079 കേസുകൾ കേരളത്തിൽ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,987 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3,40,20,730 ആയി. 19,808...

ഡെൽഹിയിൽ കാണാതായ ഒൻപത് വയസുകാരന്റെ മൃതദേഹം പ്ളാസ്‌റ്റിക് ബാഗിൽ

ന്യൂഡെൽഹി: രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്ന് കാണാതായ ഒൻപത് വയസുകാരന്റെ മൃതദേഹം പ്ളാസ്‌റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ദ്വാരകയിലാണ് സംഭവം. തിങ്കളാഴ്‌ചയാണ് ഉത്തം നഗറിൽ താമസിക്കുന്ന കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്....

ലഖിംപൂർ; ആശിഷ് മിശ്രയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ഡെൽഹി: ലഖിംപൂർ കർഷക കൊലപാതക കേസിൽ അറസ്‌റ്റിലായ ആശിഷ് മിശ്രയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ലഖിംപൂർ ഖേരി സെഷൻസ് കോടതിയിൽ ആശിഷ് മിശ്രയെ വീണ്ടും ഹാജരാക്കും. കസ്‌റ്റഡി നീട്ടി നൽകണമെന്ന് അന്വേഷണ...

മഹാത്‌മാ ഗാന്ധിയെ രാഷ്‍ട്രപിതാവായി കാണുന്നില്ല; രഞ്‌ജിത് സവര്‍ക്കര്‍

ന്യൂഡെല്‍ഹി: മഹാത്‌മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്‍ട്രപിതാവായി കാണുന്നില്ലെന്ന് സവര്‍ക്കറുടെ പേരമകന്‍ രഞ്‌ജിത് സവര്‍ക്കര്‍. ഇന്ത്യയെ പോലെ ഒരു രാജ്യത്തിന് ഒറ്റ രാഷ്‍ട്രപിതാവ് മാത്രമാവാന്‍ കഴിയില്ല. രാഷ്‍ട്ര പുനര്‍നിര്‍മാണത്തില്‍ പങ്കാളികളായെങ്കിലും വിസ്‍മരിക്കപ്പെട്ടുപോയ ആയിരക്കണക്കിന് പേരുണ്ടെന്നും...

യുകെ പൗരൻമാർക്ക് നിർബന്ധിത ക്വാറന്റെയ്ൻ; നിർദ്ദേശം പിൻവലിച്ച് ഇന്ത്യ

ന്യൂഡെൽഹി: യുകെ പൗരൻമാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്റെയ്ൻ പിൻവലിച്ച് ഇന്ത്യ. 10 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌നാണ് യുകെ പൗരൻമാർക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാർക്ക് യുകെയിൽ ഏർപ്പെടുത്തിയിരുന്ന ക്വാറന്റെയ്ൻ...

ദേഹാസ്വാസ്‌ഥ്യം; ഡോ. മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡെൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡെൽഹി എയിംസിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നെഞ്ചിലെ അണുബാധക്കൊപ്പം ശ്വാസതടസവും നേരിടുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡോ. രൺദീപ് ഗുലേറിയയുടെ...

യെദിയൂരപ്പയും സിദ്ധരാമയ്യയും രഹസ്യ കൂടിക്കാഴ്‌ച നടത്തി; കുമാര സ്വാമി

ബെംഗളൂരു: ബിജെപി നേതാവ് യെദിയൂരപ്പയുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രഹസ്യ കൂടിക്കാഴ്‌ച നടത്തിയതായി ആരോപണം. ജെഡിഎസ് നേതാവ് കുമാര സ്വാമിയാണ് ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം അര്‍ധ രാത്രി ഇരുവരും കൂടിക്കാഴ്‌ച നടത്തിയെന്നാണ്...

വൈദ്യുതി ക്ഷാമം; ബിഹാറിൽ മിക്കയിടങ്ങളും 10 മണിക്കൂറിലേറെ ഇരുട്ടിൽ

പട്‌ന: വൈദ്യുതിക്ഷാമം ബിഹാറിനെയും പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം 10 മണിക്കൂറിലേറെയാണ് ബിഹാറിലെ മിക്ക ജില്ലകളിലും വൈദ്യുതി മുടങ്ങിയത്. 6,500 മെഗാവാട്ട് വൈദ്യുതിയാണ് ബിഹാറിന് ആവശ്യമായിട്ടുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ 4,700 മെഗാവാട്ട് മാത്രമാണ്...
- Advertisement -