ദുബായിൽ ഈ അധ്യയന വർഷവും സ്‌കൂൾ ഫീസ് വർധിപ്പിക്കില്ല
ദുബായ്: ഇത്തവണത്തെ അധ്യയന വർഷത്തിലും സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർധിപ്പിക്കില്ലെന്ന് വ്യക്‌തമാക്കി ദുബായ്. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് 2022-2023 അധ്യയന വർഷത്തിലും സ്‌കൂൾ ഫീസ് വർധിപ്പിക്കുന്നില്ലെന്ന് വ്യക്‌തമാക്കിയത്.
നിലവിൽ തുടർച്ചയായി മൂന്നാം വർഷമാണ്...
ഷാർജ കെഎംസിസിയുടെ ‘കാസ്രോഡ് ഫെസ്‌റ്റ്’ സമാപിച്ചു
ഷാർജ: കാസർഗോഡ് ജില്ലക്കാരായ പ്രവാസികളുടെ വിപുലമായ സംഗമത്തിന് സമാപനം. കെഎംസിസിയുടെ കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി, നാല് ദിവസങ്ങളിലെ വ്യത്യസ്‌ത പരിപാടികളോടെയാണ് അവസാനിച്ചത്.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ തബാസ്‌ക്കോ ഡെവലപ്പേഴ്‌സ് എംഡി...
ദേശീയ പതാകയെ അപമാനിച്ചു; കുവൈറ്റിൽ യുവതിക്കെതിരെ നടപടി
കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയ പതാകയെ അപമാനിച്ച യുവതിക്കെതിരെ നിയമനടപടി. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പൊതു അവധി ദിവസത്തിലായിരുന്നു സംഭവം. പതാകയെ അപമാനിച്ച സംഭവം ശ്രദ്ധയിൽ പെട്ടതോടെ സുരക്ഷാ വകുപ്പുകൾ നിയമപരമായി മുന്നോട്ട്...
യുക്രൈനിൽ നിന്നെത്തുന്ന ആളുകൾക്ക് പിസിആർ പരിശോധന വേണ്ട; സൗദി
റിയാദ്: യുക്രൈനിൽ നിന്നും രാജ്യത്തെത്തുന്ന ആളുകൾക്ക് പിസിആർ പരിശോധനയിൽ ഇളവ് നൽകിയതായി സൗദി. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
അതേസമയം ഇവർ രാജ്യത്തെത്തിയ ശേഷം 48 മണിക്കൂറിനുള്ളിൽ സാംപിൾ...
യുഎഇയിൽ ഇന്ധനവില കുതിച്ചുയരുന്നു
അബുദാബി: യുഎഇയിൽ ഇന്ധനവില കുതിച്ചുയരുന്നു. യുക്രൈന് നേരെ റഷ്യ നടത്തുന്ന ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് നിരക്ക് വർധനവിന് കാരണം.
ചരിത്രത്തിൽ ആദ്യമായി യുഎഇയിൽ പെട്രോൾ വില മൂന്നു...
പിസിആർ പരിശോധന ഒഴിവാക്കി ഒമാൻ; പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് നിർബന്ധമില്ല
മസ്‌കറ്റ്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഒമാൻ. ഇനിമുതൽ രാജ്യത്തേക്ക് വരുന്നവർക്ക് പിസിആർ പരിശോധന നിർബന്ധമില്ല. കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരെയാണ് പിസിആർ...
മാർച്ചിൽ ഇന്ധനവില വർധിക്കും; യുഎഇ
അബുദാബി: മാർച്ചിൽ യുഎഇയിൽ ഇന്ധനവിലയിൽ വർധന ഉണ്ടാകും. ഇന്ധനവില നിർണയിക്കുന്ന കമ്മിറ്റിയാണ് വർധിച്ച നിരക്കുകൾ പ്രഖ്യാപിച്ചത്. പുതിയ നിരക്ക് പ്രകാരം യുഎഇയിൽ മാർച്ചിൽ സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.23 ദിര്‍ഹമായിരിക്കും നിരക്ക്....
റോഡുവഴി അബുദാബിയിലെത്താം; ഇനിമുതൽ പാസും പരിശോധനയും വേണ്ട
അബുദാബി: റോഡ് മാർഗം അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണങ്ങളിൽ ഇളവ്. ഇതോടെ ഇനിമുതൽ അതിർത്തികളിൽ ഇഡിഇ പരിശോധനയും, പിസിആർ നെഗറ്റീവ് ഫലമോ, ഗ്രീൻ പാസോ കാണിക്കണമെന്ന നിബന്ധനയും ഉണ്ടാകില്ല. നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ അതിർത്തി കടക്കുന്നതിന്...







































