ദുബായ് എക്‌സ്‌പോ; ഇതുവരെ സന്ദർശിച്ചത് 27 ലക്ഷം കുട്ടികൾ

By Team Member, Malabar News
27 Lakhs Children Visit Dubai Expo
Ajwa Travels

ദുബായ്: 27 ലക്ഷം കുട്ടികൾ ഇതുവരെ എക്‌സ്‌പോ സന്ദർശിച്ചതായി അധികൃതർ. കൂടാതെ ഇതുവരെ 1.9 കോടിയിലേറെ ആളുകളാണ് എക്‌സ്‌പോയിൽ സന്ദർശനം നടത്തിയത്. നിലവിൽ എക്‌സ്‌പോ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ സന്ദർശകരുടെ കുത്തൊഴുക്കാണ് ഉണ്ടാകുന്നത്.

സമാപനദിവസമായ 31ന് അൽ വാസൽ പ്ലാസയിൽ നടക്കുന്ന പരിപാടികളിൽ കുട്ടികളാകും വിഐപികൾ. പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുമെന്നും, പ്രത്യേക പരിപാടികൾ തയ്യാറാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ രാജ്യാന്തര കലാകാരൻമാർ അണിനിരക്കുന്ന വമ്പൻ പരിപാടികളുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

അവസാന ആഴ്‌ചയിലെ പരിപാടികൾ വാട്ടർവീക്ക് എന്ന പ്രമേയത്തിൽ ആയിരിക്കും. ജലക്ഷാമം, ജലപദ്ധതികൾ തുടങ്ങിയവയെക്കുറിച്ചുള്ള  ബോധവൽക്കരണ പരിപാടികളും ഉൾപ്പെടുത്തും. കൂടാതെ എക്‌സ്‌പോ അവസാനിക്കുമ്പോഴേക്കും 2.5 കോടി സന്ദർശകർ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

Read also: ലൈംഗിക പീഡന പരാതി; കാലിക്കറ്റ് സർവകലാശാല പ്രൊഫസർ ഡോ. കെ ഹാരിസിനെ പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE