ലൈംഗിക പീഡന പരാതി; കാലിക്കറ്റ് സർവകലാശാല പ്രൊഫസർ ഡോ. കെ ഹാരിസിനെ പുറത്താക്കി

By Trainee Reporter, Malabar News
Calicut University sexual harassment complaint
Ajwa Travels

കോഴിക്കോട്: ലൈംഗിക പീഡന പരാതിയെ തുടർന്ന് കാലിക്കറ്റ് സർവകലാശാല ഇംഗ്ളീഷ് വിഭാഗം അസിസ്‌റ്റന്റ്‌ പ്രൊഫസർ ഡോ. കെ ഹാരിസിനെ പുറത്താക്കി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. 2021 ജൂലൈയിലാണ് ഹാരിസിനെതിരെ ഗവേഷക വിദ്യാർഥി ലൈംഗിക ചൂഷണ പരാതി ഉന്നയിച്ചത്. തുടർന്ന് ഈ പരാതി ആഭ്യന്തര പരിഹാര സെൽ പരിശോധിക്കുകയും അധ്യാപകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു

തുടർന്ന് ആഭ്യന്തര സമിതി പരാതി തേഞ്ഞിപ്പലം പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സർവകലാശാല ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് അധ്യാപകനെതിരെ പരാതിയുമായി നിരവധി പെൺകുട്ടികൾ രംഗത്തെത്തിയത്. പിന്നാലെ ഓഗസ്‌റ്റിൽ തേഞ്ഞിപ്പലം പോലീസ് ഹാരിസിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.

സസ്‌പെൻഷന് ശേഷം സർവകലാശാല നടത്തിയ അന്വേഷണത്തിൽ ഗൗരവകരമായ കുറ്റകൃത്യമാണ് ഡോ. കെ ഹാരിസ് ചെയ്‌തതെന്ന്‌ വ്യക്‌തമാവുകയായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു കൊണ്ട് ഉത്തരവായത്. 2021 ജനുവരിയിലാണ് ഹാരിസ് സർവകലാശാല ഇംഗ്ളീഷ് വിഭാഗത്തിൽ അസിസ്‌റ്റന്റ്‌ പ്രൊഫസറായി നിയമിതനായത്. നിയമനം കിട്ടി ആറുമാസത്തിന് ശേഷമായിരുന്നു സംഭവം. ഹാരിസ് ഇപ്പോൾ ജാമ്യത്തിലാണ്.

Most Read: കട്ടപ്പന ഗവ.കോളേജിലും സംഘർഷം; രണ്ട് കെഎസ്‌യു പ്രവർത്തകർ ആശുപത്രിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE