ചാർജിലിട്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ചു വൻ നാശനഷ്‌ടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
പാലക്കാട്: വീടിനകത്ത് ചാർജ് ചെയ്യാൻ കുത്തിയിട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു വൻ നാശനഷ്‌ടം. ( Samsung Phone Exploded in Palakkad) പൊൽപ്പുള്ളി സ്വദേശി ഷിജുവിന്റ സ്‍മാർട്ട് ഫോണാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്....
കോഴിക്കോട് ജീപ്പിന് നേരെ പെട്രോൾ ബോംബേറ്; അഞ്ചുപേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നിർത്തിയിട്ടിയിരുന്ന ജീപ്പിന് നേരെ പെട്രോൾ ബോംബേറ്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. ജീപ്പിൽ ആളില്ലാത്തതിനാൽ ആർക്കും പരിക്കില്ല. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ഭാഗമായാണ്...
മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തം; ഫയർഫോഴ്‌സ് പരിശോധന പൂർത്തിയായി
കോഴിക്കോട്: ജില്ലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഫയർഫോഴ്‌സിന്റെ പരിശോധന പൂർത്തിയായി. റിപ്പോർട് നാളെ ജില്ലാ കളക്‌ടർക്ക് സമർപ്പിക്കും. ഫോറൻസിക് സംഘവും ഉടൻ പരിശോധന നടത്തും. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്....
മാവോയിസ്‌റ്റ് സാന്നിധ്യം; കമ്പമലയിൽ നിരീക്ഷണം ശക്‌തമാക്കി പോലീസ്
കൽപ്പറ്റ: വയനാട് കമ്പമലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ നിരീക്ഷണം ശക്‌തമാക്കി പോലീസ്. അതിർത്തിയിൽ ത്രീ ലെവൽ പട്രോളിംഗും ഡ്രോൺ പട്രോളിംഗും ആരംഭിച്ചു. തമിഴ്‌നാട്, കർണാടക എന്നീ സംസ്‌ഥാനങ്ങളുമായി ജോയിന്റ് ഓപ്പറേഷനും ഹെലികോപ്‌ടർ പട്രോളിംഗും...
മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തം; ദുരൂഹത ആരോപിച്ചു കോഴിക്കോട് കോർപറേഷൻ
കോഴിക്കോട്: ജില്ലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത ആരോപിച്ചു കോഴിക്കോട് കോർപറേഷൻ. അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്കും വെള്ളയിൽ പോലീസിലും പരാതി നൽകി. അതേസമയം, പത്ത് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ...
സമസ്‌ത നേതാവിന്റെ സ്‌ത്രീവിരുദ്ധ പരാമർശം; തട്ടം ഊരി പ്രതിഷേധിച്ചു വിപി സുഹറ
കോഴിക്കോട്: സമസ്‌ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ മുസ്‌ലിം സ്‌ത്രീകൾക്ക് എതിരായ പരാമർശത്തിൽ പ്രതിഷേധിച്ചു എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായി വിപി സുഹറ. നല്ലളം സ്‌കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്‌കൂളിലേക്ക്' എന്ന പരിപാടിയിൽ...
പറവണ്ണ തീരത്ത് മത്തിമഹോൽസവം
മലപ്പുറം: ജില്ലയിലെ തിരൂർ പറവണ്ണ തീരത്ത് മത്തിമഹോൽസവം തീർത്ത് കടലമ്മ. തീരം തൊട്ട തിരകൾക്കൊപ്പം മത്തിച്ചാകര സമ്മാനിച്ചാണ് കടലമ്മ പറവണ്ണ തീരദേശവാസികളെ സ്‌നേഹിച്ചത്.
ഇന്നലെ രാവിലെ 8 മണിയോടെയാണ് തീരത്ത് ചാകരയെത്തിയത്. വിവരമറിഞ്ഞ നാട്ടുകാർ...
ഒരാഴ്‌ചയായി പട്ടാമ്പിയിൽ ജലവിതരണമില്ല; നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
പാലക്കാട്: ജില്ലയിലെ പട്ടാമ്പിയിൽ നഗരസഭയിലെ ടൗൺ പ്രദേശത്തു മുടങ്ങിയ ജലവിതരണം (Water supply in Pattambi) പുനസ്‌ഥാപിക്കാൻ ഒരാഴ്‌ച വൈകിയതിൽ പ്രതിഷേധിച്ചു യുഡിഎഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.
നഗരത്തിൽ കഴിഞ്ഞ ഒരാഴ്‌ചയായി നിലച്ച...








































