കാസർഗോഡ് നഗരത്തിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

By Trainee Reporter, Malabar News
Private Bus Owners Strike
Representational Image

കാസർഗോഡ്: ജില്ലയിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. സമയക്രമം പാലിക്കാതെ സർവീസ് നടത്തിയ ബസുകൾക്കെതിരെ പോലീസ് നടപടി ശക്‌തമാക്കിയതിന് പിന്നാലെയാണ് ബസുടമകളും ജീവനക്കാരും മിന്നൽ പണിമുടക്കിലേക്ക് നീങ്ങിയത്. ജില്ലയിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. കാസർഗോഡ് നഗര മേഖലയിലാണ് സമരം.

അതേസമയം, സ്വകാര്യ ബസുകളിൽ ഒരു വിഭാഗം സമരത്തിൽ പങ്കെടുക്കുന്നില്ല. ഇവർ സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസ് സമരം സർക്കാരിന്റെ നവകേരള സദസിനെ ബാധിക്കില്ലെന്നാണ് കരുതുന്നത്. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നാണ് ഇന്ന് നവകേരള സദസ് ആരംഭിക്കുന്നത്. കാസർഗോഡ് നഗരത്തിൽ മാത്രമായുള്ള സമരമായതിനാൽ നവകേരള സദസിന് വെല്ലുവിളിയാകില്ല.

Most Read| സ്വകാര്യ മേഖലയിൽ 75% സംവരണം; ഹരിയാനയിലെ തൊഴിൽ നിയമം റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE