Tue, Jun 23, 2026
32.1 C
Dubai

അമ്മയും മക്കളും കിണറ്റിൽ ചാടി മരിച്ച നിലയിൽ

പാലക്കാട്: ജില്ലയിലെ മേലാർകോട്ടിൽ അമ്മയും രണ്ട് മക്കളെയും കിണറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. മേലാർകോട് കീഴ്പ്പാടം ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര) ആരോമൽ (പത്ത് മാസം) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക്‌...

കനത്ത മഴയിൽ കണ്ണൂരിൽ വീട് തകർന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കണ്ണൂർ: കനത്ത മഴയിൽ കണ്ണൂർ ചക്കരക്കലിൽ വീട് തകർന്നു. ചക്കരക്കൽ കമ്മ്യൂണിറ്റി ഹാളിന് സമീപം കണോത്ത് കുന്നുമ്പ്രം പരേതനായ പ്രവീണിന്റെ ഭാര്യ അജിതയുടെ വീടാണ് മഴയിൽ തകർന്നത്. പുലർച്ചെ 1.30ന് ആണ് സംഭവം....

കാസർഗോഡ് സദാചാര ആക്രമണം; സംഘത്തെ തടഞ്ഞുവെച്ചു മർദ്ദിച്ചു-മൂന്ന് പേർ പിടിയിൽ

കാസർഗോഡ്: ജില്ലയിലെ മേൽപ്പറമ്പിൽ സദാചാര ആക്രമണം. മേൽപ്പറമ്പിൽ പിറന്നാൾ ആഘോഷത്തിന് എത്തിയവർക്ക് നേരെയാണ് സദാചാര ആക്രമണം നടന്നത്. വാഹനത്തിൽ ഏറെനേരം ഒരുമിച്ചിരുന്നുവെന്ന് ആരോപിച്ചാണ് ആൺകുട്ടികളുടെയും പെൺകുട്ടികളെയും നാട്ടുകാർ ചേർന്ന് ആക്രമിച്ചത്. വാഹനത്തിൽ നിന്നിറങ്ങാൻ...

കൊയിലാണ്ടി-കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

കോഴിക്കോട്: കൊയിലാണ്ടി-കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരനെ പോലീസ് മർദ്ദിച്ചെന്നാരോപിച്ചാണ് സമരം. കൊയിലാണ്ടി-കോഴിക്കോട് റൂട്ടിൽ ഇന്ന് രാവിലെയാണ് സ്വകാര്യ ബസുകൾ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതോടെ രാവിലെ...

വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു അപകടം

കൽപ്പറ്റ: വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു അപകടം. പുൽപ്പള്ളിയിൽ നിന്നും തൃശൂരിലേക്ക് പുറപ്പെട്ട ബസാണ് ആറാം മൈലിനും മൂന്നാം മൈലിനുമിടയിൽ മറിഞ്ഞത്. ഇന്ന് രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. 16 യാത്രക്കാരാണ് ബസിൽ...

ദർശനയുടെ മരണം ഭർതൃവീട്ടുകാരുടെ പീഡനം മൂലം; ആരോപണവുമായി ബന്ധുക്കൾ

വയനാട്: വെണ്ണിയോട് പാത്തിക്കൽ കടവിലെ നടപ്പാലത്തിൽ നിന്ന് കുഞ്ഞുമായി യുവതി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത്. വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റിൽ അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന(32) ആണ്...

ആശുപത്രിയിൽ എത്തിച്ച പ്രതി അക്രമാസക്‌തനായി; ഡ്രസിങ് റൂം അടിച്ചു തകർത്തു

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി അക്രമാസക്‌തനായി. ഇന്നലെ അർധരാത്രി 12 മണിയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് ഇയാൾ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി വന്നത്. ജീൻസ് പാന്റും ടീഷർട്ടുമായിരുന്നു...

തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്

മലപ്പുറം: കോട്ടക്കലിൽ തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്. നായാടിപ്പാറ സ്വദേശി ഫൈസലിന്റെ മകന്‍ മുഹമ്മദ് ആതിഫിനാണ് പരിക്കേറ്റത്. കണ്ണിന് കടിയേറ്റ ആതിഫിന്റെ കൃഷ്‌ണമണിക്കും പരിക്കുണ്ട്. നിലവിൽ കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിൽസയിലാണ്....
- Advertisement -