Thu, Sep 24, 2026
32 C
Dubai

കിണർ വൃത്തിയാക്കുന്നതിനിടെ സ്ളാബ് തകർന്ന് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ സ്ളാബ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ചെത്തല്ലൂർ കൊട്ടിലിങ്ങൾ അബ്‌ദുൽ ജബ്ബാറിന്റെ മകൻ റിയാസ് (35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പൂവ്വത്താണിയിലെ അരിക്കാട്ടുപറമ്പിൽ ഷമീറിന്റെ...

സന്ദീപ് വാര്യരുടെ റോഡ് ഷോയ്‌ക്കിടെ സംഘർഷം; കേസെടുത്ത് പോലീസ്

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ റോഡ് ഷോയ്‌ക്കിടെ ഉണ്ടായ സംഘർഷത്തിൽ കേസെടുത്ത് പോലീസ്. പടന്ന കടപ്പുറത്തുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. നൂറോളം യുഡിഎഫ്...

പാലക്കാട് ജില്ലയിൽ ഓൺലൈൻ ക്ളാസുകൾ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു

പാലക്കാട്: ജില്ലയിൽ ഓൺലൈൻ ക്ളാസുകൾ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. ഇനിമുതൽ ഫിസിക്കൽ ക്ളാസുകൾ നടത്താൻ അനുമതി നൽകി. ജില്ലയിൽ ചൂട് കനത്തതോടെയാണ് ഫിസിക്കൽ ക്ളാസുകൾ താൽക്കാലികമായി നിർത്തിക്കൊണ്ട് ഓൺലൈൻ ക്ളാസുകൾക്ക് അനുമതി നൽകിയത്. ഈ...

പേരാമ്പ്രയിൽ ടിപിയെ ഞെട്ടിച്ച് ഫാത്തിമ തഹ്‌ലിയ; ലീഗിന്റെ ആദ്യ വനിതാ എംഎൽഎ

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വനിതാ എംഎൽഎ യായി ഫാത്തിമ തഹ്‌ലിയ. എൽഡിഎന്റെ കുത്തകയായ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ നിന്നാണ് ഫാത്തിമ ചരിത്രവിജയം നേടിയത്. എൽഡിഎഫ് കൺവീനറും...

പൊന്നാനി കെപി നൗഷാദലി തൂക്കി; 13, 267 ഭൂരിപക്ഷം പ്രതീക്ഷിച്ചതിലും മികച്ചത്

പൊന്നാനി: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പൊന്നാനിക്കാർക്ക് സുപരിചിതനുമായ ടിഎം സിദ്ദീക്കിനെ സ്‌ഥാനാർഥി ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കിയ നിമിഷം മുതൽ യുഡിഎഫിന് വിജയം ഉറപ്പായിരുന്ന സീറ്റിൽ രാഷ്‌ട്രീയ നിരീക്ഷകർ പോലും പ്രതീക്ഷിച്ചിരുന്ന ഭൂരിപക്ഷം...

വി. കുഞ്ഞികൃഷ്‌ണന്റേത് പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ച വിജയം

പയ്യന്നൂർ: പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ച വിജയമാണ് പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്‌ണന്റേത്. തിരഞ്ഞെടുപ്പ് കാലത്ത് കണ്ണൂരിലെ പാർട്ടിയെ പിടിച്ചുകുലുക്കിയ ധൻരാജ് ഫണ്ട് വിവാദത്തിൽ ജനം ആർക്കൊപ്പം എന്ന വിധിയാണ് പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് വിജയം. പയ്യന്നൂരിയിൽ ആര്...

ഊട്ടിയിലേക്ക് പോയ മലയാളി സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ടുമരണം

കണ്ണൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ടുമരണം. കർണാടക ഗുണ്ടൽപേട്ടിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45), എന്നിവരാണ് മരിച്ചത്. ഇവർ...

കോഴിക്കോട് ലഹരിവേട്ട തുടരുന്നു; എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: ജില്ലയിൽ ലഹരിവേട്ട തുടരുന്നു. പോലീസും ഡാൻസാഫ് സംഘവും ഇന്ന് നടത്തിയ പരിശോധനയിൽ 151 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടി. ഇടിമൂഴിക്കൽ സ്വദേശി അൽഫാത്തിനെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫും ഫറോക്ക് പോലീസും ചേർന്ന്...
- Advertisement -