കുറുക്കൻ മൂലയിലെ കടുവ; ഭീതി വിതക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 25ആം നാൾ
വയനാട്: കുറുക്കൻ മൂലയിൽ നാട്ടിലിറങ്ങിയ കടുവയ്‌ക്കായി വനം വകുപ്പ് ഇന്നും തിരച്ചിൽ നടത്തും. ഇന്നലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചിരുന്നു. കുറുക്കൻ മൂലയോട് ചേർന്നുള്ള മുട്ടൻകരയിലാണ് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്....
പെരിയ ഇരട്ടക്കൊല; ഉദുമ മുന്‍ എംഎല്‍എ ഉൾപ്പടെ നാല് പേർ ഇന്ന് കോടതിയിൽ ഹാജരാകും
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ട ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനടക്കം നാലുപേര്‍ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാകും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ നോട്ടീസ് ലഭിക്കാൻ വൈകിയതിനാല്‍ സാവകാശം...
സഞ്‌ജിത് കൊലക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. സഞ്‌ജിത്തിന്റെ ഭാര്യ അർഷികയാണ് ഹരജി സമർപ്പിച്ചത്. നിലവിലെ ലോക്കൽ പോലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും കൊലപാതകത്തിലെ...
കണ്ണൂരിൽ വൃദ്ധമാതാവിനെ മക്കൾ മർദ്ദിച്ച സംഭവം; മന്ത്രി റിപ്പോർട് തേടി
കണ്ണൂർ: മാതമംഗലത്ത് സ്വത്ത് കൈക്കലാക്കാൻ മക്കൾ വൃദ്ധമാതാവിനോട് കാണിച്ച ക്രൂരതയിൽ റിപ്പോർട് തേടി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ സാമൂഹ്യനീതിവകുപ്പ് ഡയറക്‌ടർക്ക് മന്ത്രി...
കോഴിക്കോട് യുവതിയെ കാണാനില്ലെന്ന് പരാതി
കോഴിക്കോട്: ജില്ലയിലെ നൻമണ്ട പരലാട് യുവതിയെ കാണാനില്ലെന്ന് പരാതി. പാറക്കുഴിയിൽ രജീഷിന്റെ ഭാര്യ ശിശിരയെയാണ് കാണാതായത്. പ്രദേശത്തെ ക്വാറിയ്‌ക്ക് സമീപത്ത് നിന്ന് ശിശിരയുടെ മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്. നരിക്കുനി ഫയർഫോഴ്‌സും, മുങ്ങൽ...
ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് തകർന്നു; മൂന്ന് പേർക്ക് പരിക്ക്
പൊന്നാനി: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന്റെ മുൻപിലെ ചില്ല് തകർന്നു. ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ കോഴിക്കോട് നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസാണ് പുതുപൊന്നാനി ഭാഗത്ത് വെച്ച് അപകടത്തിൽ...
രാഷ്‌ട്രപതി ഇന്ന് പെരിയയിൽ എത്തും; ജില്ലയിൽ ഗതാഗത നിയന്ത്രണം
പെരിയ: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് പെരിയയിൽ എത്തും. കേരള കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. കണ്ണൂരിൽ നിന്ന് 12.35ന് ഹെലികോപ്‌ടറിൽ പുറപ്പെട്ട് പെരിയ കേന്ദ്ര സർവകലാശാല ഹെലിപാഡിൽ ഇറങ്ങി...
കുറുക്കൻമൂലയിലെ കടുവയ്‌ക്കായി ഇന്നും തിരച്ചിൽ തുടരും
വയനാട്: കുറുക്കൻമൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് ഇന്നും തിരച്ചിൽ നടത്തും. കഴിഞ്ഞ മൂന്ന് ദിവസമായി ബേഗുർ സംരക്ഷിത വനത്തിലാണ് കടുവയുള്ളത്. നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യത്തിന്റെ അടിസ്‌ഥാനത്തിൽ...







































