മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
മലപ്പുറം: ജില്ലയിൽ 16 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്‌റ്റിൽ. പെരിന്തൽമണ്ണ പുഴക്കാട്ടിരി മണ്ണുകുളം സ്വദേശി ചെമ്മല സുരേഷ്, രാജസ്‌ഥാൻ സ്വദേശി ഉദയ് സിംഗ് എന്നിവരാണ് പാണ്ടിക്കാട് പോലീസിന്റെ പിടിയിലായത്.
കാറിൽ കഞ്ചാവ് കൊണ്ടുപോവുന്നതിനിടെ ആണ്...
റോഡ് ഉപരോധിച്ച് ഓട്ടോ തൊഴിലാളികൾ; സംഘർഷം
കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് ഓട്ടോ തൊഴിലാളികൾ നടത്തിയ റോഡ് ഉപരോധത്തിൽ സംഘർഷം. ബാങ്ക് റോഡ് ഉപരോധിക്കുമെന്നാണ് ഇവർ നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് സമരം അപ്രതീക്ഷിതമായി മാവൂർ റോഡിലേക്ക് മാറ്റി. ഇവിടെയാണ്...
ബിജെപി പ്രവർത്തകനെ കൊല്ലാൻ ശ്രമം; എസ്‌ഡിപിഐ നേതാവ് അറസ്‌റ്റിൽ
കോഴിക്കോട്: പട്ടർപാലം എലിയോറമല സംരക്ഷണ സമിതി വൈസ് ചെയർമാനും ബിജെപി പ്രവർത്തകനുമായ കെകെ ഷാജിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. കുറ്റിക്കാട്ടൂർ ആനക്കുഴിക്കര കിഴക്കേമായങ്ങോട്ട് അൻസാർ (35) ആണ് അറസ്‌റ്റിൽ...
ഇരിട്ടിയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്
കണ്ണൂർ: ഇരിട്ടിയിൽ പാഴ്സൽ കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. മട്ടന്നൂർ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറിഡ്രൈവർ കോഴിക്കോട് സ്വദേശി ബൈജുവി(45)ന് അപകടത്തിൽ പരിക്കേറ്റു.
കീഴൂർക്കുന്നിലെ...
കേളകത്ത് യുവാവിന് കുത്തേറ്റ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്
കണ്ണൂർ: കേളകം മാങ്കുളത്ത് യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. വ്യക്‌തി വൈരാഗ്യത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും പ്രതിയെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും പോലീസ് പറയുന്നു.
കണിച്ചാർ സ്വദേശി കരിമ്പിൻ ശ്രുധിനാണ്...
സഞ്‌ജിത്തിന്റെ കൊലപാതകം; ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. നെൻമാറ സ്വദേശിയായ സലാമിന്റെ അറസ്‌റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇന്നലെ കോട്ടയം മുണ്ടക്കയത്ത് നിന്ന് കസ്‌റ്റഡിയിൽ എടുത്ത മൂന്ന് പേരിൽ ഒരാളാണ് സലാം....
കോഴിക്കോട് തിരയിൽപെട്ട് 11 വയസുകാരനെ കാണാതായി
കോഴിക്കോട്: പതിനൊന്ന് വയസുകാരനെ കോഴിക്കോട് വെള്ളയിൽ ഭാഗത്ത് കടലിൽ കാണാതായി. പുതിയങ്ങാടി സ്വദേശി അബ്‌ദുൾ ഹക്കീമിനെയാണ് കടലിൽ കളിക്കുന്നതിനിടെ തിരയിൽപെട്ട് കാണാതായത്.
മൂന്ന് കൂട്ടുകാർക്കൊപ്പം വെള്ളയിൽ ഭാഗത്ത് കളിക്കാൻ എത്തിയതായിരുന്നു ഹക്കീം. ഇതിനിടെ തിരയിൽ...
പ്രണയ നൈരാശ്യം; വയനാട്ടിൽ പെൺകുട്ടിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു
വയനാട്: പ്രണയ നൈരാശ്യത്തെ തുടർന്നുള്ള അക്രമണങ്ങൾ തുടർക്കഥയാവുന്നു. വയനാട്ടിൽ പെൺകുട്ടിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വയനാട് ലക്കിടി ഓറിയന്റൽ കോളേജിലെ രണ്ടാംവർഷ വിദ്യാർഥിനിക്കാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതിയായ യുവാവ് പോലീസ് കസ്‌റ്റഡിയിലാണ്. ഇന്ന് വൈകീട്ട്...







































