ബംഗാൾ സ്വദേശിയിൽനിന്ന് സ്വർണം കവർന്ന കേസ്; ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ

By News Bureau, Malabar News
arrest news
Ajwa Travels

കോഴിക്കോട്: പശ്‌ചിബംഗാൾ സ്വദേശിയിൽനിന്ന് സ്വർണം കവർന്ന ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ. എൻപി ഷിബി(40)യെയാണ് കസബ പോലീസ് ഇൻസ്‌പെക്‌ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേർന്ന് പിടികൂടിയത്. കഞ്ചാവ് കടത്തൽ ഉൾപ്പടെ നിരവധി കവർച്ചാ കേസുകളിൽ പ്രതിയാണ് ഇയാൾ.

ബംഗാളിലെ വർധമാൻ സ്വദേശിയായ റംസാൻ അലിയിൽ നിന്നാണ് ഇയാൾ 1.2 കിലോഗ്രാം സ്വർണം കവർന്നത്. സെപ്റ്റംബർ 20ന് രാത്രി ആയിരുന്നു സംഭവം. പിന്നീട് വിവിധ സംസ്‌ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

കോഴിക്കോട് കഴിഞ്ഞ 15 വർഷത്തോളമായി താമസിച്ച് സ്വർണാഭരണ നിർമാണ ജോലി ചെയ്‌തുവരുന്ന ആളാണ് റംസാൻ അലി. ലിങ്ക് റോഡിലുള്ള തന്റെ സ്വർണ ഉരുക്ക് ശാലയിൽ നിന്നും മാങ്കാവിലേക്ക് 1.2 കിലോഗ്രാം സ്വർണവുമായി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് കവർച്ച ചെയ്‌തു എന്നതാണ് കേസ്.

യാതൊരു വിധ തെളിവുകളും അവശേഷിപ്പിക്കാതെ നടത്തിയ കവർച്ചയിൽ പോലീസിന്റെ പഴുതടച്ച അന്വേഷണമാണ് ഷിബിയെ വലയിലാക്കിയത്. കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Malabar News: സന്ദീപ് വാര്യരുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയയാള്‍ പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE