പാലക്കാട് : ബിജെപി സംസ്‌ഥാന വക്‌താവ് സന്ദീപ് വാര്യരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയിൽ. പളളിക്കുന്ന് സ്വദേശി യൂസഫാണ് പോലീസിന്റെ പിടിയിലായത്. സന്ദീപിന്റെ ചെത്തല്ലൂരിലെ വീട്ടിലാണ് ഇയാൾ അതിക്രമിച്ച് കയറിയത്.
റബര്‍ ഷീറ്റ് മോഷ്‌ടിക്കുന്നതിനാണ് വീട്ടിൽ കയറിയതെന്നാണ് ഇയാള്‍ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. പോലീസ് വാഹനം കണ്ടതോടെയാണ് മോഷണശ്രമം ഉപേക്ഷിച്ചതെന്നും ഇയാള്‍ പറയുന്നു.
കഴിഞ്ഞ ഞായറാഴ്‌ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. സന്ദീപിന്റെ അച്ഛനും അമ്മയും മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. മോഷ്‌ടാവിന്റെ മുഖം വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ചിത്രം സഹിതം സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പോസ്‌റ്റിടുകയും ചെയ്‌തിരുന്നു.
Malabar News: കാസർഗോഡ് സർക്കാർ സ്‌കൂളിൽ റാഗിംഗ്, വിദ്യാർഥിയുടെ മുടിവെട്ടി