Sun, Jun 14, 2026
35.9 C
Dubai

പാലക്കാട് പേ വിഷബാധയേറ്റ് പശുക്കൾ ചത്തു

പാലക്കാട്: ജില്ലയിലെ മണ്ണൂരിൽ പേ വിഷബാധയേറ്റ രണ്ട് പശുക്കൾ ചത്തു. പേ വിഷബാധയുള്ള നായ്‌ക്കളുടെ കടിയേറ്റതാണ് പശുക്കൾക്ക് രോഗം വരാൻ കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. മണ്ണൂർ വടക്കേക്കര ഓട്ടയംകാട് കാളിദാസൻ, മുളക് പറമ്പിൽ...

ജില്ലയിലെ ലോക്ക്‌ഡൗൺ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം

പാലക്കാട്: ജില്ലയിൽ സമ്പൂർണ ലോക്ക്‌ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം. തൃശൂർ റേഞ്ച് ഡിഐജി എ അക്ബറാണ് നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള നിർദ്ദേശം നൽകിയത്. ജില്ലയിലെ 16 പഞ്ചായത്തുകളിലും നഗരസഭകളിലെ ചില വാർഡുകളിലുമാണ്...

ബാങ്ക് തിരിമറി; പുതുശ്ശേരി സിപിഎമ്മിൽ കൂട്ട നടപടി

പാലക്കാട്: പുതുശ്ശേരി സിപിഎമ്മിൽ കൂട്ട നടപടി. ഒരാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. നാല് പേരെ സസ്‍പെൻഡ് ചെയ്യും. രണ്ട് പേരെ തരംതാഴ്‌ത്താനും തീരുമാനമായി. 13 പേർക്ക് താക്കീത് നൽകാനും തീരുമാനിച്ചു. പുതുശ്ശേരി ഏരിയാ...

വടകര സിവിൽ സപ്ളൈസ് ജൂനിയർ അസിസ്‌റ്റന്റിനെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: സിവിൽ സപ്ളൈസ് കോർപറേഷനിലെ ഉദ്യോഗസ്‌ഥനെ കാണാനില്ലെന്ന് പരാതി. സിവിൽ സപ്ളൈസ് കോർപറേഷൻ വടകര ഓഫിസിലെ ജൂനിയർ അസിസ്‌റ്റന്റ്‌ മാക്കൂൽപീടിക കൂളിയുള്ള പറമ്പത്ത് കെപി അനിൽകുമാറിനെയാണ് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്‌ച മുതലാണ് ഇയാളെ കാണാതായത്....

കണ്ണൂരിലെ യുവതിയുടെ ആത്‍മഹത്യ; ഭർത്താവിനെയും വീട്ടുകാരെയും ഇന്ന് ചോദ്യം ചെയ്യും

കണ്ണൂർ: ഗാർഹിക പീഡനത്തിൽ മനംനൊന്ത് പയ്യന്നൂർ കോറോം സ്വദേശി സുനീഷ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി സുനീഷയുടെ ഭർത്താവ് വിജീഷിനെയും വീട്ടുകാരെയും ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ സുനീഷയുടെ...

കോഴിക്കോട് അരക്കോടിയുടെ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കോഴിക്കോട്: പാലാഴിയിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍. അന്താരാഷ്‌ട്ര മാർക്കറ്റിൽ 50 ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎ എന്ന മാരകമായ മയക്കുമരുന്നുമായി നിലമ്പൂർ താലൂക്കിൽ പനങ്കയം വടക്കേടത്ത് ഷൈൻ ഷാജി (22)യാണ് എക്‌സൈസിന്റെ...

പെരിന്തല്‍മണ്ണയില്‍ തെരുവുനായ ആക്രമണം; നാലുപേര്‍ക്ക് കടിയേറ്റു

മലപ്പുറം: പെരിന്തല്‍മണ്ണയിൽ തെരുവുനായ ശല്യം രൂക്ഷം. നാലുപേര്‍ക്കാണ് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെ വിവിധ സ്‌ഥലങ്ങളിലായി തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ പുലര്‍ച്ച സൈക്കിള്‍ സവാരിക്കിടയിലാണ് ജൂബിലി റോഡില്‍ അരിമ്പ്രത്തൊടി സലാഹുദ്ദീന്‍ അയ്യുബിയുടെ മകന്‍ റസിം അബ്‌ദുല്‍...

ജില്ലയില്‍ കോവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലും; ആശങ്ക

കാസർഗോഡ്: ജില്ലയില്‍ കോവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലുമാണെന്ന് റിപ്പോർട്. ജില്ലയിലെ മൊത്തം കോവിഡ് രോഗികളില്‍ 19 ശതമാനം പേർ രണ്ടിനും പത്തിനും ഇടയില്‍ പ്രായമുള്ളവരാണ്. ജില്ലയില്‍ പൊതുവേ കോവിഡ് രോഗികളുടെ എണ്ണം...
- Advertisement -