വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; കേസ് അന്വേഷണം സിബിഐക്ക്

സംഭവത്തിൽ ആശുപത്രി അധികൃതരുടെ നടപടികളിൽ ഗുരുതര വീഴ്‌ചകൾ ഉണ്ടായിട്ടുണ്ടെന്ന് കൊൽക്കത്ത ഹൈക്കോടതി കുറ്റപ്പെടുത്തി.

By Trainee Reporter, Malabar News
Bengal violence; The Kolkata High Court has voluntarily taken up the case and it will be heard today
Ajwa Travels

കൊൽക്കത്ത: ബംഗാളിൽ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസ് അന്വേഷണം സിബിഐക്ക് കൈമാറാൻ ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. സംഭവത്തിൽ ആശുപത്രി അധികൃതരുടെ നടപടികളിൽ ഗുരുതര വീഴ്‌ചകൾ ഉണ്ടായിട്ടുണ്ടെന്ന് കോടതി കുറ്റപ്പെടുത്തി.

സംഭവം നടക്കുമ്പോൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ഡോ. സന്ദീപ് ഘോഷ് മുൻകൈ എടുത്ത് ഇടപെടലൊന്നും നടത്താത്തത് വേദനിപ്പിക്കുന്ന കാര്യമാണ്. കേസുമായി ബന്ധപ്പെട്ട് ആദ്യം ചോദ്യം ചെയ്യുന്നത് സന്ദീപ് ഘോഷിനെ ആയിരിക്കണമെന്നും കോടതി നിർദ്ദേശം നൽകി. പ്രതിഷേധത്തെ തുടർന്ന് രാജിവെച്ച സന്ദീപ് ഘോഷിനെ മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു കോളേജിൽ സമാന തസ്‌തികയിൽ നിയമിച്ചിരുന്നു.

അടിയന്തിരമായി സന്ദീപിനെ നിലവിലെ സ്‌ഥാനത്ത്‌ നിന്ന് മാറ്റണമെന്നും നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജിലാണ് സന്ദീപ് ഘോഷിനെ നിയമിച്ചിരിക്കുന്നത്. ആർജി കർ മെഡിക്കൽ കോളേജ് അധികൃതർ കൊല്ലപ്പെട്ട യുവതിയുടെയോ അവരുടെ കുടുംബത്തിന്റെയോ ഒപ്പം നിന്നില്ല. അപൂർവമായ കേസാണിത്. തെളിവ് നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെയാണ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ നിലയിൽ പോസ്‌റ്റ് ഗ്രാജ്വേറ്റ് ട്രെയിനിയായ വനിതാ ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു കൊലപാതകം. ചെസ്‌റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ പിജി ഡോക്‌ടറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ചയാണ് പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

പ്രതി സഞ്‌ജയ്‌ റോയി ക്രൂരമായി യുവതിയെ മർദ്ദിച്ചെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പ്രതിയുടെ മർദ്ദനത്തിൽ വനിതാ ഡോക്‌ടറുടെ കണ്ണട പൊട്ടി ചില്ലുകൾ കണ്ണിൽ പതിച്ചെന്നും റിപ്പോർട്ടിലുണ്ട്. രണ്ടു കണ്ണിലും വായയിലും രക്‌തസ്രാവമുണ്ടായി. മുഖത്ത് നിറയെ മുറിവുകളുണ്ട്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലും വലിയ തോതിൽ രക്‌തസ്രാവമുണ്ടായി. വയറ്റിലും ഇടതു കാലിലും കഴുത്തിലും വലത് കൈയ്യിലും മോതിര വിരലിലും ചുണ്ടിലും മുറിവുകൾ ഉണ്ടെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.

അശ്‌ളീല വീഡിയോക്ക് അടിമയായ സഞ്‌ജയ്‌ കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി രക്‌തക്കറയുള്ള വസ്‌ത്രം അലക്കിയെന്നും പോലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. പോലീസ് മുൻ വൊളന്റിയറായ ഇയാൾ, നാല് തവണ വിവാഹം ചെയ്‌തെന്നും പലപ്പോഴും ഭാര്യമാരെ ഉപദ്രവിച്ചിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി.

Most Read| വ്യാജ പരസ്യങ്ങളിൽ താക്കീത്; പതഞ്‌ജലിക്കെതിരായ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE