10,12 ക്ളാസുകളിലെ പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തും; സിബിഎസ്ഇ

By News Desk, Malabar News
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: 10, 12 ക്ളാസുകളിലെ വാര്‍ഷിക പൊതുപരീക്ഷകള്‍ ഓഫ്‌ലൈനായിത്തന്നെ നടത്തുമെന്ന് വ്യക്‌തമാക്കി ബുധനാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയില്‍ സിബിഎസ്ഇ. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫ്‌ലൈനായിത്തന്നെ നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു.

പ്രാക്‌ടിക്കല്‍ പരീക്ഷകളെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും പരീക്ഷാ തീയതി, നടത്തിപ്പ് എന്നിവയെ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ബോര്‍ഡ് വ്യക്‌തമാക്കി. സിബിഎസ്ഇ പരീക്ഷകള്‍ ഓണ്‍ലൈനായി നടക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ബോര്‍ഡിന്റെ ഔദ്യോഗിക പ്രസ്‌താവന.

അതേസമയം, സിബിഎസ്ഇ, നീറ്റ്, ജെഇഇ പരീക്ഷകളെ സംബന്ധിച്ച് അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുള്ള ആശങ്കകള്‍ പങ്കുവെക്കാന്‍ ഡിസംബര്‍ 10 ആം തീയതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രയാല്‍ തല്‍സമ വെബിനാര്‍ സംഘടിപ്പിക്കുന്നുണ്ട്.

Also Read: പതഞ്‌ജലി ഉള്‍പ്പടെ പ്രമുഖ ബ്രാന്റുകള്‍ വില്‍ക്കുന്നത് മായം കലര്‍ന്ന തേനെന്ന് കണ്ടെത്തല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE