കണ്ണൂർ: വാക്‌സിൻ ചലഞ്ചിൽ പങ്കാളികളായി ഇരിട്ടി നഗരസഭാ സിഡിഎസ് അംഗങ്ങൾ. വോട്ടെണ്ണൽ ദിനത്തിൽ ഇരിട്ടി എംജി കോളേജിലെ കേന്ദ്രത്തിൽ ഉദ്യോഗസ്‌ഥർക്കും സുരക്ഷാ ജീവനക്കാർക്കും പോളിങ്ങ് ഏജന്റ്മാർക്കും ഭക്ഷണം വിതരണം ചെയ്‌ത വകയിൽ ലഭിച്ച ലാഭമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായത്.
ചിലവ് കഴിച്ച് ബാക്കി വന്ന പതിനായിരം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. നഗരസഭാ ചെയർപേഴ്‌സൺ കെ ശ്രീലത, സിഡിഎസ് ചെയർപേഴ്‌സൺ ശ്രീജയിൽ നിന്നും പണം ഏറ്റുവാങ്ങി. വൈസ് ചെയർമാൻ പിപി ഉസ്‌മാൻ, സിഡിഎസ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
Also Read: കൊളത്തുപ്പറമ്പിലെ സിപിഎം ബ്രാഞ്ച് ഓഫീസ് ഇനി കോവിഡ് പരിചരണ കേന്ദ്രം