കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ബംഗാളില്‍ നടപ്പിലാക്കുന്നില്ല; മമതക്കെതിരെ വിമര്‍ശനവുമായി സുവേന്ദു അധികാരി

By Staff Reporter, Malabar News
Suvendu Adhikari_Mamata Banerj
സുവേന്ദു അധികാരി, മമത ബാനര്‍ജി
Ajwa Travels

ഈസ്‌റ്റ് മിഡ്നാപൂര്‍: പശ്‌ചിമ ബംഗാളില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാത്തതിന് മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അടുത്തിടെ ബിജെപിയില്‍ പ്രവേശിച്ച മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) മന്ത്രി സുവേന്ദു അധികാരി.

സംസ്‌ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളൊന്നും മമത ബാനര്‍ജി നടപ്പിലാക്കുന്നില്ലെന്ന് സുവേന്ദു അധികാരി പറഞ്ഞു. കിഴക്കന്‍ മിഡ്നാപൂരില്‍ നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി കിസാന്‍ സമന്‍ നിധി യോജന സംസ്‌ഥാനത്തെ 73 ലക്ഷം കര്‍ഷകര്‍ക്ക് മമത ബാനര്‍ജി നഷ്‌ടപ്പെടുത്തിയെന്ന് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. മാത്രവുമല്ല ബിജെപിക്ക് 14 സംസ്‌ഥാനങ്ങളില്‍ സര്‍ക്കാര്‍ ഉണ്ടെന്നും ഈ സംസ്‌ഥാനങ്ങളില്‍ എല്ലാം കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരതും കിസാന്‍ നിധി പദ്ധതികളും നടപ്പാക്കിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ഡിസംബര്‍ 19നാണ് മുന്‍ ടിഎംസി മന്ത്രിയും നിയമസഭാംഗവുമായ സുവേന്ദു അധികാരി മിഡ്നാപൂരില്‍ നടന്ന റാലിയില്‍ വെച്ച് ബിജെപിയില്‍ ചേര്‍ന്നത്.

Read Also: ആറുമാസം കഴിഞ്ഞാല്‍ ബിഹാര്‍ മുഖ്യമന്ത്രി രാജിവെക്കും; തേജസ്വി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ജെഡിയു എംഎല്‍എ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE