ഇഎംസിസിയുടെ വിശദ വിവരങ്ങൾ കേരളത്തിന് നൽകിയിരുന്നെന്ന് കേന്ദ്രം

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: അമേരിക്കൻ കമ്പനിയായ ഇഎംസിസിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ കേരളത്തിന് നൽകിയിരുന്നെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 3 തവണ സംസ്‌ഥാനത്തിന് വിവരങ്ങൾ കൈമാറിയതായി വിദേശകാര്യ മന്ത്രാലയം ലോക്‌സഭയിൽ അറിയിച്ചു.

കമ്പനിയെക്കുറിച്ച് അറിയാൻ കേരളം വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിരുന്നു. കമ്പനിയെക്കുറിച്ചറിയിക്കാൻ ന്യൂയോർക്കിലെ കോൺസുലേറ്റുമായി വിദേശകാര്യ മന്ത്രാലയം ബന്ധപെട്ടു. ലഭിച്ച വിവരങ്ങൾ 3 തവണ കേരള സർക്കാരിന് കൈമാറി. 2019 ഒക്‌ടോബർ 21, ഒക്‌ടോബർ 25, നവംബർ 6 എന്നീ തീയതികളിലാണ് വിവരങ്ങൾ രേഖാമൂലം കേരളത്തിന് കൈമാറിയത്.

കമ്പനിയുടെ വിവരങ്ങൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കമ്പനിയിൽ നിന്ന് മറുപടി ലഭിച്ചില്ല. ന്യൂയോർക്കിലെ വിലാസം സ്‌ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. കമ്പനിയുടേത് വാടക കെട്ടിടത്തിലെ വിർച്വൽ വിലാസമാണെന്നും വിദേശകാര്യ മന്ത്രാലയം കേരളത്തിന് കൈമാറിയ വിവരത്തിൽ വ്യക്‌തമാക്കുന്നുണ്ട്.

Read also: സ്‌ഥാനാർഥി നിര്‍ണയത്തില്‍ ഇടപെടാറില്ല; ബാലശങ്കറിനെ തള്ളി ആര്‍എസ്എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE