ആൻഫീൽഡ്: ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം. വാശിയേറിയ മൽസരത്തില്‍ ഇറ്റാലിയൻ കരുത്തരായ ഇന്റര്‍മിലാനെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം. സൂപ്പർതാരങ്ങളായ മുഹമ്മദ് സല, ഫിര്‍മിനോ എന്നിവരാണ് ഗോളുകള്‍ നേടിയത്. മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇന്റർമിലാന് ഗോൾ നേടാൻ കഴിഞ്ഞില്ല.
ഇന്ന് നടന്ന മറ്റൊരു മൽസരത്തില്‍ സാല്‍സ്ബര്‍ഗിനെതിരെ കരുത്തരായ ബയേൺ മ്യൂണിക് സമനിലയില്‍ കുരുങ്ങി. മൽസരത്തിന്റെ തുടക്കത്തില്‍ ലീഡ് നേടിയ ഓസ്ട്രിയന്‍ ക്ളബ്ബിനെതിരെ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് ബയേണ്‍ സമനില പിടിച്ചത്. കിങ്‌സ്‌ലി കോമാനാണ് ബയേണിന് വേണ്ടി സമനില ഗോള്‍ നേടിയത്.
Read Also: സ്‌കൂൾ തുറക്കൽ; വിദ്യാഭ്യാസ മന്ത്രി വിളിച്ച കളക്‌ടർമാരുടെ യോഗം ഇന്ന്