ശക്‌തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്

By Staff Reporter, Malabar News
rain alert

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ജൂണ്‍ 15 വരെ സംസ്‌ഥാനത്ത് അതിശക്‌തമായ- ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തുടർന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് (ജൂണ്‍ 13) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ കനത്ത മഴ ലഭിച്ചേക്കുമെന്ന് കാലാവസ്‌ഥാ വകുപ്പ് അധികൃതർ അറിയിച്ചു.

വരും ദിവസങ്ങളില്‍ യെല്ലോ / ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ച ജില്ലകള്‍-

ഓറഞ്ച് അലര്‍ട്

ജൂണ്‍ 15: ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍

ജൂണ്‍ 16: കോഴിക്കോട്, കണ്ണൂര്‍

യെല്ലോ അലര്‍ട്-

ജൂണ്‍ 14: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.

ജൂണ്‍ 15: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കാസര്‍ഗോഡ്.

ജൂണ്‍ 16: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ്.

Read Also: ‘പ്രധാനമന്ത്രി ഭീരുവിനെ പോലെയാണ് പെരുമാറിയത്, സത്യം മറച്ചുവെക്കാൻ ശ്രമിച്ചു’; പ്രിയങ്ക ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE