ചന്ദ്രയാൻ 3; വിക്ഷേപണം 2022ലേക്ക് മാറ്റി

By Syndicated , Malabar News
chandrayaan_3

ന്യൂഡെൽഹി: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 3 വിക്ഷേപണം മാറ്റി. ചന്ദ്രയാൻ 3 ദൗത്യം 2022ൽ നടക്കുമെന്ന് ഐഎസ്ആർഒ തലവൻ കെ ശിവൻ അറിയിച്ചു. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ കാരണമാണ് കഴിഞ്ഞ വർഷാവസാനം ലക്ഷ്യമിട്ടിരുന്ന വിക്ഷേപണം 2022ലേക്കു മാറ്റിയത്. കഴിഞ്ഞ ഡിസംബറിലേക്ക് ലക്ഷ്യമിട്ടിരുന്ന മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയായ ഗഗൻയാനും വൈകും. ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമിട്ട് 2019 ജൂലൈ 22ന് വിക്ഷേപിച്ച ചന്ദ്രയാൻ 2ലെ വിക്രം ലാൻഡർ സെപ്റ്റംബർ 7ന് ചന്ദ്രോപരിതലത്തിൽ തകർന്നുവീണ് ദൗത്യം പരാജയപ്പെട്ടിരുന്നു.

Read also: ‘പശു ശാസ്‌ത്ര’ പരീക്ഷയിൽ നിന്ന് കേന്ദ്രം പിന്നോട്ടില്ല; റദ്ദാക്കണമെന്ന് ശാസ്‌ത്ര സാഹിത്യ പരിഷത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE