ചെങ്ങണാംകുന്ന് റെഗുലേറ്റർ; ഉൽഘാടനം നാളെ

By News Desk, Malabar News
babu-K Krishnankutty
Ajwa Travels

പട്ടാമ്പി: ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് റെഗുലേറ്റർ നാളെ രാവിലെ 11ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്‌ണൻ കുട്ടി ഉൽഘാടനം ചെയ്യും. ചടങ്ങിൽ മുഹമ്മദ് മുഹ്‌സിൻ എംഎൽഎ അധ്യക്ഷത വഹിക്കും. യുആർ പ്രദീപ് എംഎൽഎയാണ് മുഖ്യാഥിതിയായി എത്തുക.

പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ പഞ്ചായത്തിനെയും തൃശൂർ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് ഭാരതപ്പുഴയിലെ ചെങ്ങണാംകുന്നിൽ 22 ഷട്ടറുകളുള്ള റെഗുലേറ്റർ നിർമിച്ചിരിക്കുന്നത്. പദ്ധതി തുടങ്ങാൻ തീരുമാനിച്ചതും നിർമാണത്തിന് ശിലയിട്ടതും. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ്.

2015ൽ ശിലാസ്‌ഥാപനം നടത്തുകയും 2016ൽ പണി തുടങ്ങുകയും ചെയ്‌ത റെഗുലേറ്ററിന്റെ നിർമാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, വിവിധ കാരണങ്ങളാൽ നിർമാണം നീളുകയായിരുന്നു. നബാർഡ് ധനസഹായത്തോടെ 32 കോടി രൂപ ചെലവിലാണ് റെഗുലേറ്റർ നിർമിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ, വല്ലപ്പുഴ പഞ്ചായത്തുകൾ, ഷൊർണൂർ, പട്ടാമ്പി നഗരസഭകൾ, തൃശൂർ ജില്ലയിലെ ദേശമംഗലം, വള്ളത്തോൾ നഗർ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ എല്ലാം പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Also Read: കാപ്പൻ ഒറ്റക്ക് വന്നാലും പാലാ സീറ്റ് നൽകും; എൻസിപിയെയും എൽഡിഎഫ് വഞ്ചിച്ചു; ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE