ഛത്തീസ്‌ഗഢില്‍ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസം മാത്രം പ്രവൃത്തിദിനം

By Web Desk, Malabar News
bhupesh-baghel
Ajwa Travels

റായ്‌പൂർ: റിപ്പബ്ളിക് ദിനത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ഛത്തീസ്‌ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്‌ചയില്‍ അഞ്ചാക്കി ചുരുക്കി. ആഴ്‌ചയില്‍ ഇനിമുതല്‍ രണ്ടുദിവസം ജീവനക്കാര്‍ക്ക് അവധി ലഭിക്കും. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്.

അന്‍ശദായി പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാരിന്റെ പെന്‍ഷന്‍ വിഹിതം 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി ഉയര്‍ത്താനും തീരുമാനിച്ചു. കര്‍ഷകര്‍ക്ക് ആശ്വാസകരമായി പയറുവര്‍ഗ വിളകള്‍ താങ്ങുവില നിരക്കില്‍ വാങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 2022- 23 ഖരീഫ് സീസണ്‍ മുതലായിരിക്കും ഇത് പ്രാബല്യത്തിലാകുക.

പാര്‍പ്പിട മേഖലകളില്‍ നടത്തുന്ന വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുന്നതിന് പ്രത്യേക വ്യവസ്‌ഥകള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുകൂടാതെ സ്‍ത്രീ സുരക്ഷയ്‌ക്കായി ഓരോ ജില്ലയിലും വനിതാ സുരക്ഷാ സെല്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തൊഴിലാളി കുടുംബങ്ങളിലെ പെണ്‍മക്കള്‍ക്കായി മുഖ്യമന്ത്രിയുടെ ശാക്‌തീകരണ സഹായ പദ്ധതിയും ആരംഭിക്കും.

Kerala News: സിൽവർ ലൈൻ; കണ്ണൂരിൽ സാമൂഹിക ആഘാത പഠനം ബഹിഷ്‌കരിച്ച് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE