ഒപ്പ് വിവാദം; ബിജെപിയുടെ അറിവില്ലായ്മ, മറുപടിയുമായി മുഖ്യമന്ത്രി

By News Desk, Malabar News
CM reply to bjp
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: “നിങ്ങളുടെ കയ്യില്‍ മാത്രമല്ല, എന്റെ കയ്യിലും ഇതുണ്ട്”- ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ആരോപണങ്ങള്‍ക്ക് ഐ പാഡുയര്‍ത്തി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലായിരിക്കേ സര്‍ക്കാര്‍ ഫയലില്‍ വ്യാജ ഒപ്പിട്ടെന്ന സന്ദീപ് വാര്യരുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Related News: സര്‍ക്കാര്‍ ഫയലില്‍ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ് ; തെളിവുകള്‍ നിരത്തി ബിജെപി

മലയാള ഭാഷാ ദിനാചരണത്തിന്റെ ഭാഗമായുള്ള ഫയലിലെ ഒപ്പ് വ്യാജമല്ലെന്നും ഒപ്പിട്ടത് താന്‍ തന്നെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപി നേതാവ് കാര്യങ്ങള്‍ അറിയാതെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചികിത്സക്കായി വിദേശത്തായിരുന്ന സമയത്ത് ഫയലുകള്‍ ഒപ്പിട്ട് തിരിച്ചയച്ച രേഖയും കയ്യിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ഫയലില്‍ ഒപ്പിടാന്‍ ഇപ്പോള്‍ സാങ്കേതിക സൗകര്യങ്ങള്‍ ധാരാളമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാദ ഒപ്പ് ഫിസിക്കല്‍ ഒപ്പല്ല, ഡിജിറ്റല്‍ ഒപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഇ-ഫയല്‍ കൈകാര്യം ചെയ്യുന്നതിന് 2013 ഓഗസ്റ്റില്‍ ഇറക്കിയ പ്രത്യേക ഉത്തരവുണ്ട്. തലസ്ഥാനത്തിന് പുറത്തുള്ളപ്പോഴൊക്കെ ഈ രീതിയാണ് ഉപയോഗിക്കുന്നത്, അതില്‍ അപാകത സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഫയലിലെ വിവരങ്ങള്‍ ബിജെപി നേതാവിന് ലഭിച്ചതെങ്ങനെയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബിജെപി നേതാവിന്റെ ആരോപണത്തിന് പിന്നാലെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസിനേക്കാള്‍ വലിയ വാശിയോടെ ലീഗ് ബിജെപിയെ സഹായിക്കുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE