സര്‍ക്കാര്‍ ഫയലില്‍ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ് ; തെളിവുകള്‍ നിരത്തി ബിജെപി

By News Desk, Malabar News
CM's fake signature
Sandeep Warrier, Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലായിരിക്കെ സര്‍ക്കാര്‍ ഫയലില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടുവെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. 2018 സെപ്തംബറില്‍ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയില്‍ പോയ സമയത്ത് വ്യാജ ഒപ്പിട്ട് സെക്രട്ടറിയേറ്റില്‍ നിന്നും ഫയല്‍ പാസാക്കിയെന്നാണ് സന്ദീപ് വാര്യര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.

തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഒപ്പോടു കൂടിയ ഫയലിന്റെ പകര്‍പ്പുകളും സന്ദീപ് പുറത്തുവിട്ടു. “സെപ്തംബര്‍ 2 ന് അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി തിരിച്ചുവരുന്നത് സെപ്തംബര്‍ 23 നാണ്. സെപ്തംബര്‍ 3 ന് പൊതുഭരണ വകുപ്പില്‍ നിന്ന് മലയാളഭാഷയുമായി ബന്ധപ്പെട്ട ഒരു ഫയല്‍ വന്നു. സെപ്തംബര്‍ 9 ന് മുഖ്യമന്ത്രി ആ ഫയലില്‍ ഒപ്പ് വെച്ചതായി കാണുന്നു. ഈ സമയത്ത് കേരള മുഖ്യമന്ത്രി അമേരിക്കയിലാണ്. അപ്പോള്‍ വിവാദ ഫയലില്‍ ഒപ്പിട്ടത് സ്വപ്നയോ ശിവശങ്കറോ..?” സന്ദീപ് ചോദിച്ചു. പ്രാധാന്യമുള്ള ഫയലില്‍ അല്ല മുഖ്യമന്ത്രിയുടെ ഒപ്പ് വന്നതെങ്കിലും വിഷയം ഗൗരവമുള്ളതാണെന്ന് സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയപ്പോള്‍ പകരം ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല. വിഷയത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.

Related News: ഒപ്പ് വിവാദം; ബിജെപിയുടെ അറിവില്ലായ്മ, മറുപടിയുമായി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE