പൊന്നാനി: നല്ല മനുഷ്യരാൽ മനോഹരമാക്കപ്പെട്ട സമൂഹ സൃഷ്‍ടിക്കായി ഒന്നായി പ്രവർത്തിക്കാൻ പുതുവൽസര ദിനത്തിൽ പ്രതിജ്‌ഞ എടുക്കണമെന്നും മന്ത്രി കെ രാജൻ ചടങ്ങിൽ ആവശ്യപ്പെട്ടു.
പിസിഡബ്ള്യുഎഫ് പ്രസിഡന്റ് സിഎസ് പൊന്നാനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടിഎൻ പ്രതാപൻ എംപി മുഖ്യപ്രഭാഷണം നിർവഹിച്ചു. സാഹിത്യകാരൻ കെപി രാമനുണ്ണി സ്‌ത്രീധന വിരുദ്ധ സന്ദേശം നൽകി. നിക്കാഹിന് മഖ്‌ദും മുത്തുകോയ തങ്ങൾ നേതൃത്വം നൽകി.
പത്ത് യുവതീ യുവാക്കളുടെ വിവാഹമാണ് സംഗമത്തിൽ നടന്നത്. വധൂ-വരൻമാർക്കുള്ള ഉപഹാരം സഫാരി ഗ്രൂപ്പ് ചെയർമാൻ മടപ്പാട്ട് അബൂബക്കർ കൈമാറി. പി നന്ദകുമാർ എംഎൽഎ, പിടി അജയ് മോഹൻ, അഷ്‌റഫ് കോക്കൂർ, അജിത് കൊളാടി, രവി തേലത്ത്, അഡ്വ. പികെ ഖലിമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. സിവി മുഹമ്മദ് സ്വാഗതവും അഷ്‌റഫ് നെയ്‌തല്ലൂർ നന്ദിയും പറഞ്ഞു.
Most Read: നോട്ട് നിരോധനം ശരിവെച്ചു സുപ്രീം കോടതി വിധി