വൈറസിന്റെ സാന്നിധ്യം; ഇന്ത്യയില്‍ നിന്നുള്ള മല്‍സ്യ ഇറക്കുമതി നിരോധിച്ച് ചൈന

By News Desk, Malabar News
MalabarNews_frozen fish
Ajwa Travels

ബെയ്ജിങ്: ഇന്ത്യയിലെ കടല്‍വിഭവ മൊത്തവ്യാപാരികളായ ബസു ഇന്റര്‍നാഷണില്‍ നിന്നുളള ഇറക്കുമതി ഒരാഴ്‌ചത്തേക്ക് നിരോധിച്ച് ചൈന. ഇവിടെനിന്ന് ഇറക്കുമതി ചെയ്‌ത ശീതീകരിച്ച മല്‍സ്യ പാക്കറ്റുകളുടെ പുറത്ത് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ് നിരോധനം.

ചൈനയിലെ കസ്‌റ്റംസ്‌ വിഭാഗമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരാഴ്‌ചത്തേക്കാണ് നിലവില്‍ ഇറക്കുമതി നിരോധിച്ചിരിക്കുന്നത്. ശീതീകരിച്ച മല്‍സ്യപ്പാക്കറ്റുകളില്‍ മൂന്നെണ്ണത്തില്‍ ജീവനുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് ഇവര്‍ അറിയിക്കുന്നത്.

Also Read: 40 ദിവസമായി മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വിലകള്‍

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്തോനേഷ്യയില്‍ നിന്നുള്ള മല്‍സ്യത്തിന്റെ ഇറക്കുമതിയും ചൈന സമാനമായ രീതിയില്‍ ഒരാഴ്‌ചത്തേക്ക് നിര്‍ത്തിവച്ചിരുന്നു. അതിനും കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് മല്‍സ്യപ്പാക്കറ്റുകള്‍ക്ക് പുറത്ത് കൊറോണ സാന്നിധ്യം കണ്ടെത്തി എന്നത് തന്നെയായിരുന്നു. ഏഴ് ദിവസം കഴിഞ്ഞ് വീണ്ടും കമ്പനിയില്‍ നിന്ന് ഇറക്കുമതി തുടരുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE