വിഴിഞ്ഞത്ത് വിശ്വാസികളും പോലീസും തമ്മിൽ സംഘർഷം

By Syndicated , Malabar News
vizhinjam-kappela
Ajwa Travels

തിരുവനന്തപുരം: വിഴിഞ്ഞത്ത്‌ പോലീസും വിശ്വാസികളും തമ്മിൽ സംഘർഷം. വിഴിഞ്ഞം കരിമ്പളിക്കരയില്‍ തുറമുഖ നിര്‍മാണത്തിനായി പള്ളിയുടെ കുരിശടി പൊളിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. കുരിശടി പൊളിച്ചുമാറ്റാന്‍ അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചിരുന്നു. എന്നാൽ തങ്ങൾ അനുവദിക്കില്ലെന്നാണ് ഒരു കൂട്ടം വിശ്വാസികള്‍ പറയുന്നത്.

പ്രദേശത്ത് കുരിശടി കൂടാതെയുള്ള കാണിക്കവഞ്ചിയിൽ അറ്റകുറ്റപ്പണി നടത്താന്‍ ഇന്നലെ ഇടവക വികാരികള്‍ എത്തിയപ്പോള്‍ തുറമുഖ നിര്‍മാണം ചൂണ്ടിക്കാട്ടി അധികൃതര്‍ തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ സബ്‌കളക്‌ടറുമായി നടന്ന ചര്‍ച്ച നടത്തിയിരുന്നു. അപ്പോഴാണ് കുരിശടി കൂടെ പൊളിച്ചു മാറ്റണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന കാര്യം കളക്‌ടര്‍ പ്രദേശവാസികളെ അറിയിച്ചത്. ഇതോടെ നിരവധി വിശ്വാസികള്‍ പ്രദേശത്തെത്തി പ്രാർഥന നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് തടഞ്ഞു. നൂറുകണക്കിന് വിശ്വാസികളാണ് പ്രദേശത്ത് തടിച്ചു കൂടിയിട്ടുള്ളത്.

Read also: വലിയങ്ങാടിയിൽ മോഷണം തുടർക്കഥ; 30,000 രൂപയും കമ്പ്യൂട്ടർ ഹാർഡ്‍ഡിസ്‌കും കവർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE