വൈക്കത്തും ഏറ്റുമാനൂരിലും വിജയം നേടി ഇടത് മുന്നണി

By Team Member, Malabar News
vaikkam
Ajwa Travels

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവസാനഘട്ടത്തിൽ വൈക്കം, ഏറ്റുമാനൂർ എന്നീ മണ്ഡലങ്ങളിലും എൽഡിഎഫ് വിജയം സ്വന്തമാക്കി. വൈക്കം മണ്ഡലത്തിൽ നിന്നും വീണ്ടും വിജയം ഉറപ്പിച്ചിരിക്കുകയാണ് എൽഡിഎഫ് സ്‌ഥാനാർഥി സികെ ആശ. വൈക്കം മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ ആയ സികെ ആശ 28,947 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയം സ്വന്തമാക്കിയത്. മൂന്ന് മുന്നണികളും വനിതാ സ്‌ഥാനാർഥികളെയാണ് വൈക്കം മണ്ഡലത്തിൽ മൽസരിപ്പിച്ചത്. കോൺഗ്രസ് സ്‌ഥാനാർഥിയായി ഡോക്‌ടർ പിആർ സോന, എൻഡിഎ സ്‌ഥാനാർഥിയായി അജിത സാബു എന്നിവരാണ് സികെ ആശക്കെതിരെ മൽസരിച്ചത്.

അതേസമയം തന്നെ ഏറ്റുമാനൂർ മണ്ഡലത്തിലും എൽഡിഎഫ് സ്‌ഥാനാർഥിയായ വിഎൻ വാസവൻ വിജയം സ്വന്തമാക്കി. 14,303 വോട്ടുകൾക്കാണ് വാസവന്റെ ജയം. യുഡിഎഫ് സ്‌ഥാനാർഥി പ്രിൻസ് ലൂക്കോസ്, കോൺഗ്രസ് വിട്ട് സ്വതന്ത്ര സ്‌ഥാനാർഥിയായി നിന്ന ലതികാ സുഭാഷ് എന്നിവരാണ് വാസവനെതിരെ ഏറ്റുമാനൂരിൽ മൽസരിച്ചത്.

Read also : അരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം; ധർമ്മടത്ത് വിജയിച്ച് പിണറായി വിജയൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE