അരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം; ധർമ്മടത്ത് വിജയിച്ച് പിണറായി വിജയൻ

By News Desk, Malabar News
Malabar-News_Pinarayi-Vijayan
Ajwa Travels

കണ്ണൂർ: ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ നിന്നും മികച്ച ഭൂരിപക്ഷത്തോടെ പിണറായി വിജയന്‍ വിജയിച്ചു. 48051 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയിച്ചത്. യുഡിഎഫ് സ്‌ഥാനാര്‍ഥി സി രഘുനാഥിനേയും എന്‍ഡിഎ സ്‌ഥാനാര്‍ഥി സികെ പത്‌മനാഭനേയും പരാജയപ്പെടുത്തിയാണ് പിണറായി വിജയന്‍ വിജയം നേടിയത്.

കേരളാ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് എല്‍ഡിഎഫ് സ്വന്തമാക്കിയിരിക്കുന്നത്. വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ 99 മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് വിജയം. കണ്ണൂരിലും എല്‍ഡിഎഫിന് മികച്ച വിജയമാണ്. ഇരിക്കൂര്‍, പേരാവൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഒഴികെ ജില്ലയിലെ ബാക്കി എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് മുന്‍തൂക്കം.

Read Also: അപ്രതീക്ഷിത തോൽവി, ജനവിധി മാനിക്കുന്നു; മുല്ലപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE