ശുചീകരണം; കള്ളാറിൽ ശേഖരിച്ചത് മൂന്ന് ടൺ മാലിന്യം

By Staff Reporter, Malabar News
kallar-waste
Representational Image
Ajwa Travels

കാസർഗോഡ്: ശുചീകരണത്തിന്റെ ഭാഗമായി കള്ളാർ പഞ്ചായത്തിൽ ശേഖരിച്ചത് മൂന്ന് ടൺ മാലിന്യം. വാർഡുകളിലെ വീടുകളിൽ നിന്നും പൊതുസ്‌ഥലങ്ങളിൽ നിന്നും ശേഖരിച്ച പ്ളാസ്‌റ്റിക്‌ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ക്ളീൻ കേരള കമ്പനിക്ക് കൈമാറി. വാർഡ് ശുചിത്വ സമിതി, ജാഗ്രതാസമിതി, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശേഖരണം.

തുടർന്ന് പഞ്ചായത്തിന് കീഴിൽ പുഞ്ചക്കരയിലുള്ള മാലിന്യസംഭരണ കേന്ദ്രത്തിൽ (എംസിഎഫ്) എത്തിച്ചശേഷം തരംതിരിച്ചാണ് ക്ളീൻ കേരള കമ്പനിക്ക് കൈമാറിയത്. നിലവിൽ ഹരിത കർമസേനയുടെ നേതൃത്വത്തിൽ വീടുകളിൽനിന്നും സ്‌ഥാപനങ്ങളിൽ നിന്നും പ്ളാസ്‌റ്റിക്‌ മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും മഴക്കാല രോഗസാധ്യതയെ തുടർന്നാണ് മുഴുവൻ മേഖലകളിൽ നിന്നുമുള്ള പ്ളാസ്‌റ്റിക്‌ മാലിന്യങ്ങളും നീക്കിയത്.

Read Also: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ ബാറുകള്‍ തുറക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE