മുട്ടിൽ മരംകൊള്ള: ‘ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ല, ഉന്നതതല സമിതി അന്വേഷിക്കും’; മുഖ്യമന്ത്രി

By News Desk, Malabar News
muttil wood robbery
Representational Image

തിരുവനന്തപുരം: മുട്ടില്‍ മരംകൊള്ള കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നതതല സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി. ക്രൈം ബ്രാഞ്ച്, വനംവകുപ്പ്, വിജിലന്‍സ് എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രത്യേക ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തും. അതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരം മുറിയുമായി ബന്ധപ്പെട്ട തടസങ്ങളെക്കുറിച്ച് കർഷകർ നിരവധി തവണ പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നു. അതിനെത്തുടർന്ന് എല്ലാവരും കൂടി 2017ൽ തീരുമാനമെടുത്താണ് ഉത്തരവിറങ്ങിയത്. അതിന്റെ മറവിലാണ് മരം കൊള്ള നടന്നത്. വിഷയത്തിൽ കര്‍ക്കശമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ആരാണോ ഉപ്പു തിന്നത് അവർ വെള്ളം കുടിക്കും. ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ല. കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Must Read: പ്രഫുൽ പട്ടേലിനെതിരെ ഇടത് എംപിമാരുടെ അവകാശലംഘന നോട്ടീസ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE