പ്രഫുൽ പട്ടേലിനെതിരെ ഇടത് എംപിമാരുടെ അവകാശലംഘന നോട്ടീസ്

By Syndicated , Malabar News
Left MPs issued-notice-against-lakshadweep-administrator-

ന്യൂഡെൽഹി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ അവകാശലംഘന നോട്ടീസ് നൽകി ഇടത് എംപിമാർ. എളമരം കരീം, ബിനോയ്‌ വിശ്വം, എംവി ശ്രേയാംസ് കുമാർ, വി ശിവദാസൻ, കെ സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നിവർ രാജ്യസഭയിലും എഎം ആരിഫ്, തോമസ് ചാഴിക്കാടൻ എന്നിവർ ലോക്‌സഭയിലുമാണു നോട്ടീസ് നൽകിയത്.

ലക്ഷദ്വീപ് നിവാസികളുടെയും ജനപ്രതിനിധികളുടെയും അഭ്യർഥനയെ തുടർന്ന് ദ്വീപ് സന്ദർശിക്കാൻ തീരുമാനിച്ച എംപിമാർക്ക് അഡ്‌മിനിസ്ട്രേറ്റർ അനുമതി നിഷേധിച്ചിരുന്നു. ദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്താനും പ്രഫുൽ പട്ടേൽ നടപ്പിലാക്കിയിട്ടുള്ള പരിഷ്‌കാരങ്ങൾ ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് നേരിട്ട് മനസിലാക്കി രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും റിപ്പോർട് സമർപ്പിക്കാനുമായിരുന്നു ഇടത് എംപിമാരുടെ തീരുമാനം.

പാർലമെന്റ് അംഗങ്ങളോടുള്ള അഡ്‌മിനിസ്ട്രേറ്ററുടെ സമീപനം അവഹേളനപരമാണെന്നും വിഷയത്തിൽ വിശദീകരണം തേടണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

Read also: വാക്‌സിന് വേണ്ടിയുള്ള കേരളത്തിന്റെ ആഗോള ടെൻഡറിൽ ആരും പങ്കെടുത്തില്ല

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE