പദ്ധതി പൂർത്തിയാകാൻ കാരണം മുഖ്യമന്ത്രിയുടെ പിന്തുണ; അഭിനന്ദിച്ച് കേന്ദ്രം

By News Desk, Malabar News
Gail project
Representational Image
Ajwa Travels

കൊച്ചി: ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി യാഥാർഥ്യമാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ വഹിച്ച പിന്തുണക്ക് നന്ദി പറഞ്ഞ് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഈ വൻകിട പദ്ധതി പൂർത്തിയാകില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സഹകരണാത്‌മക ഫെഡറലിസത്തിന്റെ ഉത്തമ മാതൃകയാണ് ഗെയിൽ പദ്ധതി പൂർത്തിയാക്കാൻ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ യോജിച്ച് നടത്തിയ പ്രവർത്തനമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ജനങ്ങൾക്ക് സംസ്‌ഥാന സർക്കാർ നൽകിയ പ്രധാന വാഗ്‌ദാനമാണ് ഗെയിൽ പദ്ധതി യാഥാർഥ്യമായതോടെ നിറവേറിയതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം. പൈപ്പ് ലൈനിന്റെ നിർമാണ ഘട്ടത്തിൽ നേരിട്ട തടസങ്ങളെല്ലാം തരണം ചെയ്‌ത്‌ മുന്നോട്ട് നീങ്ങിയ ഗെയിൽ ഉദ്യോഗസ്‌ഥരെയും പ്രവർത്തകരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്‌തു.

ഇന്ധന ഉപഭോഗത്തിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഗെയിൽ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെയാണ് ഉൽഘാടനം ചെയ്‌തത്‌. ഇതോടെ പൈപ്പ് ലൈൻ വഴി വീടുകളിലേക്ക് പ്രകൃതിവാതക വിതരണം സാധ്യമാകും. ഏഴ് വർഷത്തിന് ശേഷമാണ് പദ്ധതി യാഥാർഥ്യമാകുന്നത്. കൊച്ചി മുതൽ പാലക്കാട് കുറ്റനാട് വരെയും കുറ്റനാട് നിന്ന് മംഗളൂരുവിലേക്കും 5 നദികൾ പിന്നിട്ടാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത്. 450 കിലോമീറ്റർ നീളത്തിലാണ് ഇവ സ്‌ഥാപിച്ചിരിക്കുന്നത്. പൈപ്പ് ലൈനിലൂടെ കടന്നുപോകുന്ന പ്രകൃതിവാതകം കേരളത്തിലും മംഗളൂരുവിലുമുള്ള വ്യവസായശാലകൾക്ക് ഉപയോഗിക്കാം.

Also Read: വടക്കാഞ്ചേരി ലൈഫ് മിഷന്‍; ഫ്ളാറ്റിന്റെ ബലപരിശോധന  തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE