വടക്കാഞ്ചേരി ലൈഫ് മിഷന്‍; ഫ്ളാറ്റിന്റെ ബലപരിശോധന  തുടങ്ങി

By Syndicated , Malabar News
CBI Raid In Vadakkancheri Muncipality
Representational Image
Ajwa Travels

തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റിന്റെ ബല പരിശോധന ആരംഭിച്ചു. തൂണുകളുടെ ബലം, കോണ്‍ക്രീറ്റിന്റെ ഗുണ നിലവാരം എന്നിവയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. പദ്ധതിയുടെ പേരില്‍ 4.48 കോടിരൂപ കൈക്കൂലി നല്‍കിയെന്നു യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സമ്മതിച്ചതോടെയാണ് കെട്ടിടങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്‌ച ചെയ്‌താണ് കൈക്കൂലി  നല്‍കിയതെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.

പാലാരിവട്ടം പാലത്തിലെ ബല പരിശോധനയുടെ അതേമാതൃക തന്നെയാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ളാറ്റ് സമുച്ചയങ്ങളിലും ഉപയോഗിക്കുന്നത്. തൂണുകളുടെ ബലം പരിശോധിക്കുന്നതിനായി ഒന്നിടവിട്ട തൂണുകളിലായിരുന്നു ഹാമര്‍ ടെസ്‌റ്റ് നടത്തിയത്. ഫ്ളാറ്റിലെ 20 സ്‌ഥലങ്ങളില്‍ നിന്നു കോണ്‍ക്രീറ്റ് സ്ളാബുകള്‍ ശേഖരിച്ചു. ഇവ തൃശൂര്‍ എന്‍ജിനിയറിംഗ് കോളജില്‍ നിന്നും കോര്‍ ടെസ്‌റ്റ് നടത്തിയ ശേഷം  അന്തിമ റിപ്പോര്‍ട്ട് തയാറാക്കും.

ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം മേധാവി എം സുമയുടെ നേതൃത്വത്തില്‍ തൃശൂര്‍ എന്‍ജിനിയറിംഗ് കോളജിലെ വിദഗ്‌ധര്‍, പിഡബ്ല്യുഡി ബില്‍ഡിംഗ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍. ലൈഫ് മിഷന്‍ പദ്ധതി എന്‍ജിനിയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ബലപരിശോധനക്ക് എത്തിയത്.

Read also: തെറ്റ് ചെയ്‌തിട്ടില്ല, സുപ്രീം കോടതിയെ സമീപിക്കും; താഹാ ഫസല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE