തിരുവനന്തപുരം: കോലീബി സഖ്യമെന്ന ആരോപണം വിലകുറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന് വഷയദാരിദ്ര്യം ആണ്. അതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ഇത്തരം വിലകുറഞ്ഞ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയമാക്കാൻ യുഡിഎഫ് ഉദ്ദേശിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറയുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന ചര്‍ച്ചകൾ അഭിപ്രായ വൈരുദ്ധ്യം തുറന്ന് കാണിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത് മാത്രമാണെന്ന് അദ്ദേഹം വിശദീകരിച്ചു. മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മൽസരിക്കുന്ന രഘുനാഥിന്റെ സ്‌ഥാനാർഥിത്വം ഇന്നലെ രാത്രി അംഗീകരിച്ചെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Also Read: കെ ബാബു വിജയിക്കാൻ ശ്രമിക്കുന്നത് അധാർമിക വഴിയിലൂടെ; എം സ്വരാജ്