കേന്ദ്ര സർവകലാശാല ബിരുദ പ്രവേശനത്തിന് ഒറ്റ പരീക്ഷ; സമിതി രൂപീകരിച്ചു

By Trainee Reporter, Malabar News
single exam for degree admission central universities
Representational image
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് 2021-22 അധ്യയന വർഷം മുതൽ ഒറ്റ പ്രവേശന പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം. ബിരുദ പ്രവേശനത്തിന് പ്ളസ്‌ടു ഓഫ് മാർക്ക് സംബന്ധിച്ച സങ്കീർണതകൾ അവസാനിപ്പിക്കാനാണ് ഇത്തരമൊരു തീരുമാനം. ഒറ്റ പ്രവേശന പരീക്ഷക്ക് സ്വീകരിക്കേണ്ട നടപടിക്രമങ്ങളും പരീക്ഷാ മാനദണ്ഡങ്ങളും നിശ്‌ചയിക്കുന്നതിനായി ഏഴംഗ വിദഗ്‌ധ സമിതിയെ രൂപീകരിച്ചു.

കംപ്യൂട്ടർ അധിഷ്‌ഠിത ഒറ്റ പ്രവേശന പരീക്ഷ നാഷണൽ ടെസ്‌റ്റിംഗ് ഏജൻസിയാകും നടത്തുക. എല്ലാ കേന്ദ്ര സർവകലാശാലകളിലേക്കുമുള്ള ബിരുദ പ്രവേശനത്തിന് ഒറ്റ പ്രവേശന പരീക്ഷാഫലം നിർബന്ധമാക്കും. 2021-22 അധ്യയന വർഷം മുതൽ എല്ലാ കേന്ദ്ര സർവകലാശാലകളിലെയും ബിരുദ പ്രവേശനത്തിന് ഈ പരീക്ഷാഫലം മാനദണ്ഡമാക്കുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖാരെ അറിയിച്ചു.

ഒറ്റ പ്രവേശന പരീക്ഷയിൽ ഒരു ജനറൽ പരീക്ഷ കൂടാതെ വിഷയ അടിസ്‌ഥാനത്തിൽ പ്രത്യേക പരീക്ഷകളും നടത്തും. ഏഴംഗ സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് യുജിസി ചെയർപേഴ്‌സൺ പ്രഫസർ ഡിപി സിംഗ് അറിയിച്ചു. ഒറ്റ പ്രവേശന പരീക്ഷയിലൂടെ വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച ബിരുദ കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ സാധിക്കുമെന്നും ഒന്നിലധികം പരീക്ഷകൾ എഴുതുന്നതിന്റെ പ്രയാസം ഒഴിവാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒറ്റ പ്രവേശന പരീക്ഷ എഴുതുന്നതിന് വേണ്ട അടിസ്‌ഥാന യോഗ്യത സംബന്ധിച്ചും സമിതി ചർച്ച ചെയ്യും.

Read also: കോവിഡ് വൈറസിന്റെ ജനിതകമാറ്റം കേരളത്തിൽ കണ്ടെത്തിയതായി ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE