പിവി അൻവറിന് എതിരായ പരാതി; ലാൻഡ് ബോർഡ് യോഗം ഇന്ന് ചേരും

By Staff Reporter, Malabar News
PV Anvar
Ajwa Travels

താമരശ്ശേരി: പിവി അൻവർ എംഎൽഎയും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വച്ചിട്ടുണ്ടെന്ന പരാതി പരിശോധിക്കാൻ താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് യോഗം ഇന്ന് ചേരും. ഭൂമി സംബന്ധമായ രേഖകൾ അൻവറിന്റെ പ്രതിനിധികൾ ഇന്ന് ഹാജരാക്കിയേക്കും. കഴിഞ്ഞ മാസവും പിവി അൻവറിന് എതിരായ പരാതി പരിശോധിക്കാൻ ലാൻഡ് ബോർഡ് യോഗം ചേർന്നിരുന്നു.

എന്നാൽ അന്നത്തെ യോഗത്തിൽ പിവി അൻവറിന് വേണ്ടി ഹാജരായ അഭിഭാഷകൻ രേഖകൾ ഹാജരാക്കാൻ ഒരു മാസം സാവകാശം ചോദിച്ചതിനെ തുടർന്നാണ് ഇന്ന് ഹാജരാക്കാൻ നിർദ്ദേശിച്ചത്. ജനുവരി ഒന്നുമുതൽ അഞ്ച് മാസത്തിനകം അൻവറും കുടുംബവും കൈവശം വെക്കുന്ന അധികഭൂമി പിടിച്ചെടുക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് കണക്കിലെടുത്താണ് നടപടികൾ വേഗത്തിലാക്കുന്നത്.

Read Also: ബുധനാഴ്‌ച രാജ്യം ആക്രമിക്കപ്പെടും; പ്രസ്‌താവനയുമായി യുക്രൈൻ പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE