തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാളയാര്‍ അതിര്‍ത്തി കടന്ന് ഇതര സംസ്‌ഥാന തൊഴിലാളികള്‍. ബംഗാൾ, അസം എന്നീ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരാണ് സ്വദേശത്തേക്ക് സ്വകാര്യ ബസുകളില്‍ മടങ്ങുന്നത്.കേരളത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ തൊഴിലുടമകൾ ആവശ്യപ്പെട്ടതോടെയാണ് അതിഥി തൊഴിലാളികള്‍ മടങ്ങുന്നത്.
ബംഗാള്‍, അസം സ്വദേശികളാണ് തിരികെ പോകുന്നവരില്‍ അധികവും. മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ട്. ട്രെയിന്‍ ടിക്കറ്റ് വേഗത്തില്‍ കിട്ടാനുള്ള സാഹചര്യമില്ലാത്തതിനാല്‍ സ്വകാര്യ ബസുകളെയാണ് പലരും ആശ്രയിക്കുന്നത്. 4000 രൂപ വരെയാണ് ബംഗാളിലെത്താനുള്ള ടിക്കറ്റ് നിരക്ക്. നാല് ദിവസമെടുത്താണ് നാട്ടിലെത്തുക. കോവിഡിന് ശമനമാകുമ്പോള്‍ മടങ്ങിയെത്താനാണ് തൊഴിലാളികളുടെ തീരുമാനം.
Read Also: ഇത്തവണ 21 മന്ത്രിമാർക്ക് സാധ്യത; എൽഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചു